
ആലുവ: ആലുവയില്‍ റെയില്‍പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന് ഗുരുതര പരിക്ക്. യുവാവിന്റെ വലതുകൈ അറ്റു. തമിഴ്നാട് വിലുപുരം സ്വദേശി ലക്ഷ്മിപതി (50)യുടെ വലത് കൈയാണ് ട്രെയിനിടിച്ചതിനെ തുടര്‍ന്ന് അറ്റത്. പുളിഞ്ചുവട് ഭാഗത്ത് റെയില്‍പാത മുറിച്ച് കടക്കുന്നതിനിടെ തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ജനശദാബ്ദി എക്‌സ്പ്രസാണ് ഇടിച്ചത്. ചോരവാര്‍ന്ന് കിടന്ന ഇയാളെ പൊലീസുദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിച്ചു.
തിരുവനന്തപുരത്ത് നാല് പൊലീസുകാർക്ക് കുത്തേറ്റു; കുത്തിയത് മയക്കുമരുന്ന് കേസ് പ്രതി
തിരുവനന്തപുരം: മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാർക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതി അനസിനെ പിടികൂടുന്നതിനിടെയാണ് പൊലീസുകാർക്ക് കുത്തേറ്റത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാരെയാണ് അനസ് കുത്തിയത്.ശ്രീജിത്ത്,വിനോദ്, ചന്തു, ജയൻ എന്നീ പൊലീസുകാർക്കാണ് കുത്തേറ്റത്. ഇവരിൽ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ പൊലീസുകാരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അക്രമവിവരം അറിഞ്ഞ് കൂടുതൽ പൊലീസുകാർ എത്തി അനസിനെ കീഴ് പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇരുപതോളം കേസുകളിൽ പ്രതിയാണ് അനസെന്നും ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക സ്ക്വാഡിൽ ഉൾപ്പെട്ട പൊലീസുകാർക്കാണ് കുത്തേറ്റത്.