മണർകാട് യൂത്ത് കോൺ​ഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം; പൊലീസ് ലാത്തി വീശി

Published : Sep 08, 2023, 03:33 PM ISTUpdated : Sep 08, 2023, 04:31 PM IST
മണർകാട് യൂത്ത് കോൺ​ഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം; പൊലീസ് ലാത്തി വീശി

Synopsis

ഇരു വിഭാ​ഗങ്ങളും തമ്മിൽ പ്രദേശത്ത് സംഘർഷം നീണ്ടു നിൽക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ സി പി എം പ്രവർത്തകർ ശ്രമിച്ചു എന്നാണ് കോൺ​ഗ്രസിന്റെ ആരോപണം.എന്നാൽ സി പി എം പ്രവർത്തകർ ഇപ്പോൾ ബഹളം ഉണ്ടാക്കുകയാണ്. 

മണർകാട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മണർകാട് യൂത്ത് കോൺ​ഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം. സംഘർഷം അയവില്ലാതെ തുടരുന്നതിനാൽ പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി. ഇരു വിഭാ​ഗങ്ങളും തമ്മിൽ പ്രദേശത്ത് സംഘർഷം നീണ്ടു നിന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ സി പി എം പ്രവർത്തകർ ശ്രമിച്ചു എന്നാണ് കോൺ​ഗ്രസിന്റെ ആരോപണം.എന്നാൽ സി പി എം പ്രവർത്തകർ ഇത് നിഷേധിച്ചു. സിപിഎം പാർട്ടി ഓഫീസിൻ്റെ മുന്നിലായിരുന്നു സംഘർഷമുണ്ടായത്. സംഘർഷത്തിൽ 3 യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം. 2 ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പരസ്പരം വീടുകൾ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായി പറയുന്നത്. 

സഹതാപ തരംഗമോ ഭരണ വിരുദ്ധ വികാരമോ? ഭാര്യയും മക്കളും സ്ഥാനാ‌ർഥികളാവുന്ന ഉപതെരഞ്ഞെടുപ്പുകളിൽ സംഭവിക്കുന്നതെന്ത്!

സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ,വിടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരും പ്രവർത്തകരുമുണ്ട്. കൂടാതെ സിപിഎം പ്രവർത്തകരമുണ്ട്. ഇവരെ പിരിച്ചുവിടാൻ ജില്ലാ പൊലീസ് മേധാവി കാർത്തികിൻ്റെ നേതൃത്വത്തിൽ ശ്രമം നടന്നുവരികയാണ്. ഇവിടേക്ക് കൂടുതൽ പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുന്നത് പൊലീസിന് വെല്ലുവിളിയാവുകയാണ്. ഒരു തരത്തിലുള്ള പ്രകോപനവുമില്ലാതെ സിപിഎം പ്രവർത്തകർ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിൽ പറഞ്ഞു. സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. രണ്ടു വശത്തായി ആളുകൾ വന്ന് നിറയുന്നത് പ്രദേശത്ത് സംഘർഷം തുടരാൻ കാരണമായി. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്. കേന്ദ്ര സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരുവിഭാഗങ്ങളോടും പിരിഞ്ഞുപോവാൻ പൊലീസ് പറയുന്നുണ്ടെങ്കിലും ആളുകൾ തടിച്ചുകൂടുന്നത് വെല്ലുവിളിയാവുകയാണ്. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 

ചീകാത്ത മുടി, അലസ വസ്ത്രധാരണം, പിതാവിന്റെ ശരീരഭാഷ; ജൂനിയര്‍ കുഞ്ഞൂഞ്ഞായി ചാണ്ടിയുടെ മെയ്ക്ക് ഓവര്‍

https://www.youtube.com/watch?v=OB1hSGiH-Go

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ