
പമ്പ: നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തി കുറിച്ച് ശബരിമല സന്നിധാനത്ത് മണ്ഡല പൂജ നടന്നു. രാവിലെ 11.45നും 1.05നും ഇടയിലുള്ള മീനം രാശിയിലായിരുന്നു മണ്ഡലപൂജ നടന്നത്. രാത്രി 10 മണിക്ക് ഹരിവരാസനം ചൊല്ലി നട അടച്ചതോടെയാണ് മണ്ഡലകാല തീർത്ഥാടനം സമാപിച്ചത്. ഡിസംബർ 30നാണ് ആണ് മകരവിളക്കിനായി നട ഇനി തുറക്കുക.
രാവിലെ 11.45നും 1.05നും ഇടയിലുള്ള മീനം രാശിയിലാണ് മണ്ഡലപൂജ നടന്നത്. കിഴക്കേ മണ്ഡപത്തിൽ പൂജിച്ച കലശങ്ങളും കളഭവും അഭിഷേകം ചെയ്തതിന് ശേഷമായിരുന്നു തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി തീർത്ഥാടകർ മണ്ഡലപൂജയിൽ പങ്കെടുക്കാൻ സന്നിധാനത്ത് എത്തിയിരുന്നു.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ്, മെമ്പർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പമ്പയിൽ നിന്ന് എത്തിച്ച തങ്കയങ്കി ചാർത്തി ഇന്നലെ വൈകീട്ട് ദീപാരാധന നടന്നിരുന്നു. മകരവിളക്ക് ഉത്സവത്തിനായിഡിസംബർ 30ന് ശബരിമല നടതുറക്കുമെങ്കിലും അന്ന് തീർത്ഥാടകർക്ക് പ്രവേശനം ഉണ്ടാകില്ല. അടുത്ത ദിവസം രാവിലെ 4 മണിയോടെ തീർത്ഥാടകരെ പ്രവേശിപ്പിക്കും. ജനുവരി 14ന് ആണ് മകരവിളക്ക് നടക്കുക.
നിയന്ത്രണങ്ങളിലെ ഇളവ്: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും നടവരവിലും വർധന
അതേസമയം നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചതോടെ സന്നിധാനത്ത് എത്തിയ തീര്‍ത്ഥാടകരില്‍ കാര്യമായ വര്‍ദ്ധനയുണ്ടായതായി തിരുവതാം കൂര്‍ ദേവസ്വംബോര്‍ഡ് വ്യക്തമാക്കി. നടവരവും ഉയർന്നിട്ടുണ്ടെന്ന് തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. നവംബര്‍ 12ന് തുടങ്ങിയ മണ്ഡലകാലത്തിന്‍റെ 41 ദിവസം പിന്നിടുമ്പോള്‍ ശബരിമലയിലെ നടവരവ് 78.92 കോടി രൂപയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന കഴിഞ്ഞ വര്‍ഷം (2020 ൽ) ലഭിച്ച വരുമാനം വെറും 8 കോടി രൂപ മാത്രമായിരുന്നു. 2019 ലെ മണ്ഡലകാലത്ത് 156 കോടി രൂപയായിരുന്നു നടവവരവ്.
അരവണ വിൽപ്പനയിലൂടെ ഇക്കുറി 31കോടി രൂപ ലഭിച്ചു. കാണിക്ക ഇനത്തില്‍ 29 കോടി രൂപയും നടവരവായി കിട്ടി. ഇതുവരെ ശബരിമല സന്നിധാനത്ത് 10.35 ലക്ഷം പേരാണ് ദര്‍ശനം നടത്തിയത്. ഒരു ദിവസം 43000പേര്‍ വരെ സന്നിധാനത്ത് ദര്‍ശനം നടത്തിയ ദിവസങ്ങള്‍ ഉണ്ടായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് എത്തിയ എല്ലാവര്‍ക്കും ദര്‍ശനം ലഭിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു. ഇടുക്കി പുല്ലേട് പാതതുറക്കുന്നതിന് വേണ്ടി സംസഥാന സര്‍ക്കാരിനെ സമീപിക്കുമെന്നും മകരവിളക്ക് കണക്കിലെടുത്ത് കൂടുതല്‍ അപ്പം അരവണ കൗണ്ടറുകള്‍ തുറക്കുമെന്നും കെ അനന്തഗോപൻ അറിയിച്ചു.
ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂടി ; വിരിവയ്ക്കാൻ സൗകര്യം; നെയ്യഭിഷേകത്തിനായി കാത്തിരിപ്പ്
സന്നിധാനത്തെ രുചിക്കൂട്ട്, ഗോപിനാഥൻ പിള്ളയുടെ പാചകത്തിന് മുപ്പത് വർഷം
ശബരിമല തീർത്ഥാടകൾ സഞ്ചരിച്ച ബസ് മറിഞ്ഞു, ഡ്രൈവർക്ക് ഗുരുതര പരിക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam