യുഡിഎഫ് മന്ത്രിസഭ ചർച്ച പുരോഗമിക്കെ മന്ത്രിസ്ഥാനത്തിൽ പ്രതികരിച്ച് മാണി സി കാപ്പൻ; 'ടേം വ്യവസ്ഥ ചർച്ച ചെയ്തില്ല, താൻ ഫുൾ ടൈം മന്ത്രിയാകും'

Published : May 16, 2026, 12:46 PM IST
Mani C Kappan Pala

Synopsis

സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലേറുന്നതിന് മുന്നോടിയായി മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്. കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികൾക്കൊപ്പം, താൻ ഫുൾ ടൈം മന്ത്രിയായിരിക്കുമെന്ന് മാണി സി കാപ്പനും വ്യക്തമാക്കിയതോടെ ചർച്ചകൾ സജീവമായി.

കോട്ടയം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലേറാനിരിക്കെ മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ അനൗദ്യോഗികമായി പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയടക്കം 21 അംഗ കാബിനറ്റാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കേണ്ടത്. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിയടക്കം 11 പേർ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായി. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. എന്നാൽ താൻ മന്ത്രിസഭയിൽ ഫുൾ ടൈം അംഗമായിരിക്കുമെന്ന് പ്രതികരിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ രംഗത്തെത്തി. മൂന്നാം തവണ പാലായിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്വന്തം പാർട്ടിയായ കേരളം ഡെമോക്രാറ്റിക് പാർട്ടിയുടെ ഏക എംഎൽഎയാണ്.

മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തർക്കങ്ങളില്ലാതെ പരിഹരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളെല്ലാം പറയുന്നത്. കോൺഗ്രസിലെ 10 മന്ത്രിമാരെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കൂടിയായ സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം ആഭ്യന്തര വകുപ്പ് മുറുകെ പിടിച്ചാണ് രമേശ് ചെന്നിത്തലയുള്ളത്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനം ഉറപ്പാണ്. അഞ്ചാമതൊരു മന്ത്രിസ്ഥാനം നൽകുമോ അല്ല ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകുമോയെന്ന് വ്യക്തമല്ല. എട്ട് സീറ്റുള്ള കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് സീറ്റുള്ള ആർഎസ്‌പിയും ഒരു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു.

 

 

അതേസമയം ഒരു സീറ്റ് വീതമുള്ള മൂന്ന് പാർട്ടികളും മുന്നണിയിലുണ്ട്. തിരുവനന്തപുരം സെൻട്രലിൽ ജയിച്ച സിഎംപി എംഎൽഎ സി.പി.ജോൺ, പിറവം എംഎൽഎയും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ അനൂപ് ജേക്കബുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ കൂട്ടത്തിലാണ് മാണി സി കാപ്പനുമുള്ളത്. ഓരോ അംഗം വീതമുള്ള പാർട്ടികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം എന്ന നിലപാടിലേക്ക് കോൺഗ്രസ് നിലപാടെടുത്തതായി സൂചനയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ; കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ ഉണ്ടാകും, ടേം വ്യവസ്ഥയും ആലോചനയില്‍
വിവാഹം കഴിച്ചാലും കന്യാസ്ത്രീ ആയാലും സ്വത്തില്ല! പിതാവിൻ്റെ ധനനിശ്ചായാധാരത്തിലെ വ്യവസ്ഥ തള്ളി ഹൈക്കോടതി