
തൃശ്ശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തു. ശ്രീകുമാർ മേനോൻ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താൻ ശ്രമിച്ചുവെന്നും മഞ‌്ജു പൊലീസിന് മൊഴി നൽകി. തൃശൂരിലെ പൊലീസ് കേന്ദ്രത്തിൽ വച്ചായിരുന്നു മൊഴിയെടുക്കൽ
Read More: ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം
നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാര്‍ മേനോനെതിരെ ബുധനാഴ്ചയാണ് തൃശ്ശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. തൃശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. ഡിജിപിയ്ക്ക് മഞ്ജു വാര്യര്‍ നൽകിയ പരാതി ഈസ്റ്റ് പോലീസ് സ്റ്റേഷനിലിലേക്ക് കൈമാറുകയായിരുന്നു.
Read More: 'മഞ്ജുവും ശ്രീകുമാർ മേനോനും തമ്മിലുള്ള പ്രശ്നം വ്യക്തിപരം, പറഞ്ഞാൽ ഇടപെട്ടേനെ': ജോയ് മാത്യു
അന്വേഷണത്തിന്റെ ആദ്യ പടിയായിട്ടാണ് മഞ്ചു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയുടെെ അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടര്‍നടപടികള്‍ സ്വീകരിക്കുക.ഒരാഴ്ചക്ക് അകം ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. 2017 മുതൽ നടിയുടെ കരിയറിനേയും, സ്ത്രീത്വത്തേയും നിരന്തരം അപമാനിക്കുകയും, സമൂഹമാധ്യമങ്ങളിലും, ഒടിയൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലും നിരന്തരം തേജോവധം ചെയ്യുകയും ചെയ്തെന്നാണ് പരാതി.
Read More: ശ്രീകുമാര്‍ മേനോന്‍റേത് ഫ്യൂഡൽ ദാർഷ്ട്യം; മഞ്ജുവിന് പിന്തുണയുമായി വിധു വിന്‍സെന്‍റ്
ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള ‘പുഷ്’ കമ്പനിയുമായുളള കരാര്‍ പ്രകാരം 2013 മുതല്‍ നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2017 ൽ കരാർ റദ്ദാക്കിയതിന്റെ വിദ്വേഷത്തിൽ സമൂഹത്തിൽ തൻ്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുണ്ടാകുന്നതെന്നും ശ്രീകുമാർ മേനോനെതിരായ പരാതിയിൽ മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam