Asianet News MalayalamAsianet News Malayalam

ശ്രീകുമാര്‍ മേനോന്‍റേത് ഫ്യൂഡൽ ദാർഷ്ട്യം; മഞ്ജുവിന് പിന്തുണയുമായി വിധു വിന്‍സെന്‍റ്

സിനിമയിൽ നിന്നും അല്‍പ്പകാലം മാറി നിന്നിട്ട് മഞ്ജു മടങ്ങി വരുമ്പോൾ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാൾ കരുതുന്നുണ്ടെങ്കിൽ അയാളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡൽ ദാർഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാം

Vidhu Vincent against shrikumar menon and supports manju warrier
Author
Thiruvananthapuram, First Published Oct 23, 2019, 1:40 PM IST

തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നടി മഞ്ജു വാര്യരും തമ്മിലുള്ള പ്രശ്നത്തില്‍ മഞ്ജുവിന് പിന്തുണയുമായി സംവിധായിക വിധു വിന്‍സെന്‍റ്. തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർത്ഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ലെന്നും വിധു ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമയിൽ നിന്നും അല്‍പ്പകാലം മാറി നിന്നിട്ട് മഞ്ജു മടങ്ങി വരുമ്പോൾ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാൾ കരുതുന്നുണ്ടെങ്കിൽ അയാളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡൽ ദാർഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാം. തൊഴിലെടുക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. 

വിധു വിന്‍സെന്‍റിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർത്ഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ല. മഞ്ജു വാര്യർക്കെതിരെയുള്ള ശ്രീകുമാരമേനോന്റെ ഫേസ്ബുക് പോസ്റ്റ് വായിച്ചപ്പോൾ ആദ്യം തോന്നിയത് ഇതാണ്. സിനിമയിൽ നിന്നും അല്പ കാലം മാറി നിന്നിട്ട് മഞ്ജു മടങ്ങി വരുമ്പോൾ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാൾ കരുതുന്നുണ്ടെങ്കിൽ അയാളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡൽ ദാർഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാം. തൊഴിലെടുക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. മറ്റാരെപ്പോലെയും ആവശ്യമെന്ന് തോന്നുന്ന പക്ഷം ജോലി നിർത്തി പോകാനും മടങ്ങി വരാനും എന്തു ജോലി, ആരോടൊപ്പം എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനും മഞ്ജുവിന് അവകാശമുണ്ട്. മഞ്ജു മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രികളിൽ ഒരാളാണ്. അവരുടെ തൊഴിൽ നൈപുണ്യമാണ് അവരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതും. അതിന്റെ മുഴുവൻ ക്രെഡിറ്റും ഓണർഷിപ്പും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്. ശ്രീമാൻ ശ്രീകുമാർ, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ?
അതോ മേനോൻ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണോ?
#withManju

Follow Us:
Download App:
  • android
  • ios