
ദില്ലി: പൗരത്വനിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് കേരളത്തിൽ സംഘടിപ്പിച്ച മനുഷ്യശൃംഖലയ്ക്ക് ഐക്യദാർഢ്യവുമായി ദില്ലി കേരള ഹൗസിന് മുന്നിൽ മനുഷ്യശൃംഖല. അഡ്വ. എ സമ്പത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ മനുഷ്യശൃംഖലയിൽ അമ്പതോളം പേർ പങ്കെടുത്തു. മനുഷ്യശൃംഖലയില്‍ ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണപ്രതിജ്‍ഞയെടുക്കുകയും ചെയ്തു.
എല്‍ഡിഎഫിന്‍റെ മനുഷ്യമഹാശൃംഖല: അണി ചേര്‍ന്ന് ഇകെ സുന്നി വിഭാഗം നേതാക്കളും
പൗരത്വനിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് കേരളത്തിൽ സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍, എംവി ഗോവിന്ദൻ തുടങ്ങി നേതാക്കള്‍ പങ്കെടുത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്‍റെ സംയുക്ത പ്രതിഷേധത്തിന് വേദിയായ പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ മനുഷ്യ മഹാശൃംഖലയിൽ അണിചേര്‍ന്നത്.
പൗരത്വ നിയമം റദ്ദാക്കും വരെ വിശ്രമമില്ല: പിണറായി വിജയൻ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam