തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; അപകടം വട്ടപ്പാറയിൽ; നിരവധി പേർക്ക് പരിക്ക്

Published : Aug 27, 2026, 11:38 PM IST
KSRTC Petrol Tanker accident

Synopsis

തിരുവനന്തപുരം എം.സി റോഡിൽ വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്സും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കർ ലോറി ബസ്സിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

തിരുവനന്തപുരം: എം.സി റോഡിൽ വട്ടപ്പാറ കണക്കോടിൽ കെ.എസ്.ആർ.ടി.സി ബസ്സും പെട്രോൾ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കിളിമാനൂരിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.

മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസ്സിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബസിലുണ്ടായിരുന്ന യാത്രക്കാരടക്കം 15 പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 10 യാത്രക്കാരാണ് അപകട സമയത്ത് ഉണ്ടായിരുന്നത്.

അപകടത്തെ തുടർന്ന് പ്രദേശവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് എം.സി റോഡിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു; സംഭവം പാലക്കാട്
ആലുവയിലെ വനിതാ ഹോസ്റ്റലിൽ ഉറങ്ങാൻ കിടന്ന 16-കാരിയെ കാണാതായി; പഞ്ചാബിലേക്ക് വിളിച്ച ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം