വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍; ലഘുലേഖകൾ വിതരണം ചെയ്തു, സാധനങ്ങള്‍ വാങ്ങി മടങ്ങി

Published : Mar 25, 2019, 11:43 AM ISTUpdated : Mar 25, 2019, 12:11 PM IST
വയനാട്ടില്‍  വീണ്ടും മാവോയിസ്റ്റുകള്‍; ലഘുലേഖകൾ വിതരണം ചെയ്തു, സാധനങ്ങള്‍ വാങ്ങി മടങ്ങി

Synopsis

സ്ത്രീകൾ ഉൾപ്പെടെ നാലംഗ ആയുധധാരികളാണ് എത്തിയത്. രാത്രി 8 മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. പലചരക്ക് കടയിൽ നിന്ന് ഇവര്‍ സാധനങ്ങളും വാങ്ങിച്ചു.

കല്‍പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തലപ്പുഴ  മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെ 2 സ്ത്രീകൾ ഉൾപ്പെടെ നാലംഗ ആയുധധാരികളാണ് എത്തിയത്. രാത്രി 8 മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. പലചരക്ക് കടയിൽ നിന്ന് ഇവര്‍ സാധനങ്ങളും വാങ്ങിച്ചു.  സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ആഴ്ചകള്‍ക്ക് മുമ്പ് ലക്കിടിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ ചിത്രമടങ്ങിയ ലഘുലേഖകളാണ് ഇവര്‍ വിതരണം ചെയ്തത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടയില്‍ മാവോയിസ്റ്റുകള്‍ വീണ്ടുമെത്തിയതിനെ അതീവ ഗൗരവത്തോടെയാണെന്ന് പൊലീസ് വിശദമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും