സൂര്യാഘാതം: മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടി

By Web TeamFirst Published Mar 25, 2019, 11:41 AM IST
Highlights

വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഇനിയും ഉയരും.

തിരുവനന്തപുരം: സൂര്യാഘാത മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരും. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ ശരാശരിയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

അങ്കണവാടികളിലും മറ്റും കുട്ടികൾ കൂടിയിരിക്കുന്ന സ്ഥലങ്ങളിൽ എയർകൂളറുകളും മറ്റ് സംവിധാനങ്ങളും ഉറപ്പ് വരുത്തണമെന്നും 11 മണി മുതൽ വൈകീട്ട് 3 വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും  ദുരന്തനിവാരണ സമിതി നിർദേശം നൽകി. ചൂട് ഇത്തരത്തിൽ കൂടുകയാണെങ്കിൽ ഉഷ്ണതരംഗത്തിലേക്ക് നയിക്കാനുള്ള സാധ്യത വളരെയേറെയാണ്. 

click me!