കോഴിക്കോട് മാവോയിസ്റ്റ് സാന്നിദ്ധ്യം, മുതുകാട്ടെ ഖനനം അവസാനിപ്പിക്കണമെന്ന് പോസ്റ്റർ

Published : May 03, 2022, 11:49 AM ISTUpdated : May 03, 2022, 12:05 PM IST
കോഴിക്കോട് മാവോയിസ്റ്റ് സാന്നിദ്ധ്യം, മുതുകാട്ടെ ഖനനം അവസാനിപ്പിക്കണമെന്ന് പോസ്റ്റർ

Synopsis

മുതുകാട്ടെ ഖനനം ഒഴിവാക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്...

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴിയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം. ചുമരുകളിൽ പോസ്റ്ററുകൾ പതിച്ചു. മുതുകാട്ടെ ഖനനം ഒഴിവാക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും പോസ്റ്റർ പതിച്ചിട്ടുണ്ട്. 

ഏപ്രിൽ ആദ്യം കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനുമെതിരെ സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പോസ്റ്ററുകൾ കോഴിക്കോട് പ്രത്യക്ഷപ്പെട്ടിരുന്നു. കെ റെയിൽ പദ്ധതിക്കെതിരെയാണ് പോസ്റ്റർ പതിച്ചത്. മാട്ടിക്കുന്നിലെ ബസ്‌ സ്റ്റോപ്പിലും സമീപത്തുമാണ് രാത്രി സി പി ഐ മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി–പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്നാണ് പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നത്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ബിജെപി- സിപിഎം- കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നു.  ഭാവി തലമുറക്കായി ഭൂസ്വത്ത് നിലനിര്‍ത്തണം. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ട് നല്‍കി കൃഷി ഭൂമി നശിപ്പിക്കുന്ന മോദി -പിണറായി കൂട്ടുകെട്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും പോസ്റ്ററിൽ പറയുന്നു.

എടക്കര മാവോയിസ്റ്റ് കേസ്: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

നിലമ്പൂര്‍: എടക്കര മാവോയിസ്റ്റ് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ആകെ 20 പ്രതികളാണുള്ളത് മൂന്ന് പേർ മലയാളികളാണ്. തീവ്രവാദ പ്രവർത്തങ്ങൾ ലക്ഷ്യമിട്ടു മാവോയിസ്റ്റുകളുടെ നേതൃത്ത്വത്തിൽ സായുധ പരിശീലന ക്യാമ്പ് നടത്തി എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നിലമ്പൂരിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ കാട്ടിൽ മാവോയിസ്റ്റുകൾ സംഘടിച്ചു സായുധ പരിശീലനം നടത്തിയെന്നാണ് കേസ്. സിപിഐ മാവോയിസ്റ് സംഘടനയുടെ പശ്ചിമ ഘട്ട കമ്മിറ്റിയുടെ യോഗത്തിന്റെ ഭാഗമായിട്ടായിരുന്നു ക്യാമ്പ്‌. അംഗങ്ങൾ സംഘടനയുടെ സ്ഥാപക ദിനം ആചരിച്ചു.

പരിശീലനത്തിന് പുറമേ കൊടി ഉയർത്തലും പഠന ക്ലാസും നടന്നു. കേസിൽ ആകെ 20 പ്രതികൾ ആണ് ഉള്ളത്. മൂന്ന് പേർ മലയാളികൾ ആണ്. കൽപറ്റ സ്വദേശി സോമൻ , തൃശൂർ സ്വദേശി സി.ജി രാജൻ, കണ്ണൂർ സ്വദേശി ടി.കെ രാജീവൻ എന്നിവരാണ് മലയാളികൾ. നേരത്തെ കർണാടക, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ റൈഡ് നടത്തിയ എന്‍ഐഎ സംഘം വിവിധ രേഖകളും കണ്ടെത്തിയിരുന്നു. ഇവ പഠിച്ച ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. 2017 ഇൽ എടക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസ് കഴിഞ്ഞ വർഷമാണ് എന്‍ഐഎ ഏറ്റെടുത്തത്. കേസിൽ അന്വേഷണം തുടരുകയാണെന്നും എന്‍ഐഎ വൃത്തങ്ങൾ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഞ്ഞണിഞ്ഞ് മൂന്നാര്‍ , താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില
പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: പൊലീസ് ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകും