
കൊച്ചി: തൃക്കാക്കരയില്‍ വന്‍ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala). നൂറ് സീറ്റെന്ന പി രാജീവിന്‍റെ പ്രസ്താവന സ്വപ്നം മാത്രമാണ്. കെ വി തോമസിന് മറുപടിയില്ലെന്നും ചെന്നിത്തല പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് ലക്ഷ്യം നൂറ് സീറ്റ് തികയ്ക്കലെന്നായിരുന്നു മന്ത്രി പി രാജീവ് (p rajeev) പറഞ്ഞത്. വികസനം ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പമാണെന്നും സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഇടതിന് ഗുണമാകുമെന്നുമായിരുന്നു രാജീവ് പറഞ്ഞത്.
ഉപതെരഞ്ഞെടുപ്പിൽ കെ വി തോമസും ഉമ തോമസും മത്സരസാധ്യത തള്ളുന്നില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസ് ആശയവിനിമയം നടത്തിയിട്ടില്ലെന്നും എൽഡിഎഫുമായും ആശയവിനിമയം ഉണ്ടായിട്ടില്ലെന്നുമായിരുന്നു കെ വി തോമസ് പറഞ്ഞത്. വികസന രാഷ്ട്രീയത്തിനൊപ്പമെന്നാണ് കെവി തോമസ് ആവര്‍ത്തിച്ച് പറയുന്നത്. കെ റെയിൽ പോലുള്ള പദ്ധതികൾ വരണമെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റിൽ പി ടി തോമസിന്‍റെ മണ്ഡലത്തിൽ ജയം കോണ്‍ഗ്രസിന് അനിവാര്യമാണ്. പി ടി വികാരം കൂടി മുതലാക്കാൻ ഉമ തോമസിനെ ഇറക്കാനാണ് നേതൃത്വത്തിന്‍റെ നീക്കം. കെപിസിസിയിലെ അടിയന്തിര യോഗവും ഉമയുടെ പേരിനാകും മുൻഗണന നൽകുക. ഉമയുമായി നേതാക്കൾ ഉടൻ സംസാരിച്ച് ഉറപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam