
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാനാകുമെന്ന് അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത്.മാർപ്പാപ്പ നൽകിയ നിർദ്ദേശം മാറിയിട്ടില്ല.അതുകൊണ്ട് കുർബാന ഏകീകരണം നടപ്പാക്കുന്നതിൽ മാറ്റമില്ലെന്നും അതിരൂപതയിലെ വിശ്വാസികളും വൈദികരും ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും മാർ ആൻഡ്രൂസ് താഴത്ത് കൊച്ചിയിൽ പറഞ്ഞു.സിബിസിഐ അധ്യക്ഷനായ ശേഷം കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം
കൊച്ചി: സിബിസിഐ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മാർ ആന്‍ഡ്രൂസ് താഴത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.തൃശൂർ മേയർ എംകെ വർഗീസ്,ചാലക്കുടി എംഎൽഎ സനീഷ് ജോസഫ് എന്നിവരും മാർ ആന്‍ഡ്രൂസ് താഴത്തിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിലെത്തി. ഇന്ത്യയിലെ കത്തോലിക്കാ സഭയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകുമെന്നും ഏല്ലാവരുടെ സഹകരണം ഉറപ്പാക്കി ചുമതലകൾ നിറവേറ്റുമെന്നും മാർ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു