വണ്ടിപ്പെരിയാറിൽ നിന്നും മോഷണം പോയ രണ്ട് ലക്ഷം രൂപയുടെ ബൈക്ക് ചെന്നൈയിൽ നിന്നും കണ്ടെത്തി

By Web TeamFirst Published Nov 11, 2022, 11:45 PM IST
Highlights

വർഗീസിൻറെ പരാതിയിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം തുടങ്ങി. ബൈക്കുമായി മോഷ്ടാവ് തമിഴ് നാട്ടിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് വിവരങ്ങൾ തമിഴ് നാട് പോലീസിനു കൈമാറി

ഇടുക്കി: വണ്ടിപ്പെരിയാറിൽ നിന്നും രണ്ടു ലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ചയാളെ  പോലീസ് പിടികൂടി. വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശി മാണിക് സുമനെയാണ് ചെന്നൈയിൽ നിന്നും അറസ്റ്റു ചെയ്തത്. അഞ്ചാം തീയതിയാണ് വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശിയായ വർഗ്ഗീസിൻറെ രണ്ടു ലക്ഷത്തി ഇരുപത്തി ഒൻപതിനായാരം രൂപ വില ആഡംബര ബൈക്ക് മോഷണം പോയത്.  

വർഗീസിൻറെ പരാതിയിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം തുടങ്ങി. ബൈക്കുമായി മോഷ്ടാവ് തമിഴ് നാട്ടിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് വിവരങ്ങൾ തമിഴ് നാട് പോലീസിനു കൈമാറി.   തമിഴ്നാട് ചെന്നെ രാജ മംഗലം പോലീസ് വാഹന പരിശോധനയ്ക്കിടെ ഈ ബൈക്കും വാഹനമോടിച്ചിരുന്ന മണിക് സുമനെയും കസ്റ്റഡിയിലെടുത്തു.  

വിവരം പീരുമേട് ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പിയുടെ നിർദേശപ്രകാരം വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ  സാം ഫിലിപ്പിൻറെ നേതൃത്വത്തിലുള്ള  പോലീസ് സംഘം ചെന്നെയിലെത്തി പ്രതിയെയും ബൈക്കും കസ്റ്റഡിയിലെടുക്കുകയായിരുന്നു.   തമിഴ് നാട് കമ്പം നോർത്ത് പോലീസ് സ്റ്റേഷനിൽ വയോധികയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചതിനും  കഞ്ചാവ് കടത്തിയതിന് വണ്ടിപ്പെരിയാർ എക്സൈസിലും മണിക് സുമനെതിരെ കേസുണ്ട്.  പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

click me!