മാസപ്പടി കേസ്; പിണറായിക്കും കുടുംബാംഗങ്ങൾക്കും എതിരായ അന്വേഷണത്തിൽ ചോദ്യം ചെയ്യൽ തുടങ്ങുന്നു, മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകൾക്ക് നോട്ടീസ്

Published : Oct 06, 2026, 09:40 AM ISTUpdated : Oct 06, 2026, 12:00 PM IST
masappadi case

Synopsis

മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകൾക്ക് എസ്ഐടി സംഘം നോട്ടീസ് നൽകി. ഹസൻ വാരിസ്, നിഖിൽ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്.

കൊച്ചി: പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ മാസപ്പടി കുഴൽപ്പണ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം റിയാസിന്‍റെ സുഹൃത്തുക്കള്‍ക്ക് നോട്ടീസ് അയച്ചു. റിയസിന്‍റെ സുഹൃത്തുക്കള്‍ മുഖേന കള്ളപ്പണം വിദേശത്തേക്ക് അയച്ചുവെന്നാണ് ഇഡി കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയത്. മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകളായ ഹസ്സൻ വാരിസ്, നിഖിൽ എന്നിവർക്കാണ് എസ്ഐടി നോട്ടീസ് നൽകിയത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന്‍റെ ഭാഗമായാണ് പ്രാഥമിക അന്വേഷണം.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാർശ ചെയ്തത്. ഹവാലയിൽ ഊന്നിയാകും എസ്ഐടിയുടെ ആദ്യ അന്വേഷണം. ഹവാല ഇടപാട് അടക്കം ഇഡി കൈമാറിയ തെളിവുകൾ പരിശോധിക്കുകയാണ് എസ്ഐടിയുടെ ആദ്യ ദൗത്യം. അന്വേഷണത്തിന് ശേഷം നിയമവൃത്തങ്ങളുമായി ആലോചിച്ചാകും കേസ് എടുക്കുന്നതിൽ തീരുമാനം. അനധികൃത സ്വത്ത് സമ്പാദനത്തിൽ പ്രത്യേക വിജിലൻസ് കേസെടുത്ത് അന്വേഷിക്കണോ എന്നതടക്കം ആലോചിക്കും. അന്വേഷണം മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ അടക്കമായതിനാൽ ഓരോ ഘട്ടത്തിനും വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ടാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പാർട്ടി അഭിപ്രായം ചോദിച്ചിട്ടില്ല, വ്യക്തിപരമായ അഭിപ്രായം പുറത്ത് പറയാനില്ല'; പത്മജയുടെ തിരിച്ചു വരവിൽ പ്രതികരിക്കാനില്ലെന്നാവർത്തിച്ച് കെ മുരളീധരൻ
ഗുരുവായൂർ ക്ഷേത്ര ദർശനം: 'ജീവനക്കാർ മാന്യതയോടെ പെരുമാറണം, ക്ഷോഭിക്കരുത്'! ഭക്തർ അയച്ച കത്തിൽ ഇടപെട്ട് ഹൈക്കോടതി