
തിരുവനന്തപുരം: വർക്കലയിലും പരിസരങ്ങളിലും മോഷണം. ഒരേ രാത്രിയിൽ പല വീടുകളും കുത്തിത്തുറന്ന് മോഷണശ്രമമുണ്ടായി. പുന്നമൂട് സ്വദേശി ബാബുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. പത്ത് പവൻ സ്വർണമാണ് മോഷ്‌ടാവ് അപഹരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. ബാബുവിന്‍റെ രണ്ട് പെൺമക്കൾ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. കമ്പിപ്പാര ഉപയോഗിച്ച് അടുക്കളയുടെ വാതിൽ കുത്തിത്തുറന്ന് വീട്ടിനുള്ളിൽ കടന്ന മോഷ്ടാവ് മുറിയിൽ കയറി പത്ത് പവനോളം വരുന്ന വിവിധ സ്വർണാഭരണങ്ങൾ പരാതി. മോഷണത്തിന് ശേഷം അടുക്കളയിലെത്തിയ കള്ളൻ അവിടെയുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ എടുക്കുന്നതിനിടയിൽ ശബ്‌ദം കേട്ടാണ് പെൺകുട്ടികൾ ഉണർന്നത്. മോഷ്‌ടാവിനെ കണ്ട ഇവർ ഉടനെ ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പുന്നമൂട്, വട്ടാരംവിള, എൻ.പി.വിള പ്രദേശങ്ങളിലെ അഞ്ചോളം വീടുകളിൽ ഇതേ രാത്രിയിൽ മോഷണശ്രമം നടന്നതായും നാട്ടുകാർ പറയുന്നു. മോഷണം നടന്ന വീടിന് സമീപമുള്ള മറ്റൊരുവീടിന്റെ പിറകുവശത്തെ വാതിൽ കുത്തിപ്പൊളിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റ് തെളിച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വർക്കല പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു. സി.സി ടി.വി കാമറകളും പരിശോധിച്ചു. മുഖംമൂടിയും കൈയുറയും ധരിച്ച യുവാവായ മോഷ്ടാവ് വീടിന് പിറകുവശത്തുകൂടി നടന്നടുക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. എല്ലായിടത്തും ഒരാൾ ആണ് എത്തിയതെന്നാണ് നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam