സിപിഎം പത്തനംതിട്ട ലോക്കൽ കമ്മിറ്റിയിൽ കൂട്ടരാജി, ലോക്കൽ സെക്രട്ടറിയടക്കം ആറു പേർ രാജിക്കത്ത് നൽകി

Published : Oct 16, 2025, 02:03 PM ISTUpdated : Oct 16, 2025, 02:08 PM IST
cpm

Synopsis

സിപിഎം പത്തനംതിട്ട ഓതറ ലോക്കൽ കമ്മിറ്റിയിൽ ലോക്കൽ സെക്രട്ടറിയടക്കം ആറു പേർ രാജിവെച്ചു. പാർട്ടി ഏറ്റെടുത്ത് ചെയ്യുന്ന വീട് നിർമ്മാണത്തിന്റെ കണക്ക് ചോദിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിയെടുത്തെന്നാണ് ആക്ഷേപം.

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഓതറ ലോക്കൽ കമ്മിറ്റിയിൽ കൂട്ടരാജി. സിപിഎം ലോക്കൽ സെക്രട്ടറിയടക്കം ആറു പേർ രാജിവെച്ചു. പാർട്ടി ഏറ്റെടുത്ത് ചെയ്യുന്ന വീട് നിർമ്മാണത്തിന്റെ കണക്ക് ചോദിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിയെടുത്തെന്നാണ് ആക്ഷേപം. വീട് പണി ചർച്ചയാക്കിയ രണ്ട് അംഗങ്ങളെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്. എന്നാൽ, വീട് നിർമ്മാണം പൂർത്തിയായ ശേഷമാണ് കണക്ക് അവതരിപ്പിക്കുകയെന്നും ഇടക്കാല കണക്ക് അവതരിപ്പിക്കൽ രീതിയില്ലെന്നും ഇരവിപേരൂർ ഏരിയ നേതൃത്വം വിശദീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും