പാലക്കാട് എക്സൈസിൽ കൂട്ട സ്ഥലമാറ്റം; 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര സ്ഥലംമാറ്റ ഉത്തരവ്

Published : May 21, 2026, 02:53 PM IST
Excise department

Synopsis

പാലക്കാട് എക്സൈസിൽ 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള ഈ നടപടിക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിലാണ് സ്ഥലമാറ്റ നടപടിയെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

പാലക്കാട്: പാലക്കാട് എക്സൈസിൽ കൂട്ട സ്ഥലമാറ്റം. 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കിയത്. മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് സ്ഥലമാറ്റ നടപടിയെന്ന ആക്ഷേപവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി. യുഡിഎഫിന് ഭരണം ലഭിച്ച സാഹചര്യത്തിൽ, കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിലാണ് മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള സ്ഥലമാറ്റ നടപടിയെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ചെക്ക്പോസ്റ്റ് ഒഴികെയുള്ള ഓഫീസുകളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സേവന കാലയളവ് 2 വർഷമായി സർക്കാർ നിജപ്പെടുത്തിയിരുന്നു. എന്നാൽ മൂന്ന് മാസം മുമ്പ് സ്ഥലമാറ്റം ലഭിച്ചവരെ ഉൾപ്പെടെ വീണ്ടും സ്ഥലംമാറ്റി. കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷനിലെ ഇടത് അനുകൂല സംഘടന ഭാരവാഹികളെയും ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയെന്നാണ് ആക്ഷേപം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'താഴെ ഇറങ്ങണമെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പറയണം', ഗ്യാസ് കുറ്റിയും ലൈറ്ററുമായി വീടിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി
മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; സിന്ധുവിനെതിരെ നിർണായക തെളിവ്, പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചുള്ള വിലപേശലിന്‍റെ സ്ക്രീൻ ഷോട്ടുകൾ കണ്ടെത്തി