വരന്‍റെ ബന്ധുക്കൾ പാത്രമെടുത്ത് അടിച്ചത് കാറ്ററിങ്ങുകാരുടെ തലയ്ക്ക്, പിന്നാലെ കൂട്ടയടി, പരാതി നൽകാത്തതിനാൽ കേസില്ല

Published : May 09, 2026, 06:52 PM IST
massive clash breaks out during wedding feast in vandiperiyar

Synopsis

ഇടുക്കി വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ വരന്‍റെ ബന്ധുക്കളും കാറ്ററിംഗ് ജീവനക്കാരും തമ്മിൽ കൂട്ടയടി

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ വരന്‍റെ ബന്ധുക്കളും കാറ്ററിംഗ് ജീവനക്കാരും തമ്മിൽ കൂട്ടയടി. സംഘർഷത്തിൽ ഇരുവിഭാഗത്തിൽ നിന്നുമായി എട്ടുപേർക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാറിനടുത്തുള്ള ഗ്രാമ്പി സ്വദേശികളുടെ വിവാഹ സൽക്കാരത്തിനിടെയാണ് കൂട്ടയടി നടന്നത്. പള്ളിയിലെ ചടങ്ങുകൾക്കു ശേഷം ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. അവസാന സമയത്താണ് വരന്‍റെ സഹോദരിയും ഭർത്താവും ചില ബന്ധുക്കളും ഭക്ഷണം കഴിക്കാൻ എത്തിയത്. കാറ്ററിംഗ് ജീവനക്കാർ വൃത്തിയാക്കി കൊണ്ടിരുന്ന മേശയ്ക്ക് ചുറ്റും ഇവർ ഇരുന്നു. സമീപത്ത് വൃത്തിയാക്കിയ മേശയുണ്ടെന്നും അവിടേക്ക് മാറിയിരിക്കണമെന്നും ജീവനക്കാർ പറഞ്ഞു. എന്നാൽ ഇത് ബന്ധുക്കൾ അവഗണിച്ചതോടെ തർക്കമായി.

പാത്രം ഉപയോഗിച്ച് കേറ്ററിംഗ് ഉടമയുടെ തലയ്ക്ക് അടിച്ചതോടെ ഇരു വിഭാഗവും തമ്മിൽ കൂട്ടയടിയായി. വരന്‍റെ സഹോദരിയുടെ ഭർത്താവും മൂന്ന് കാറ്ററിംഗ് ജീവനക്കാരും ഉൾപ്പെടെയാണ് എട്ടുപേർക്ക് പരിക്കേറ്റത്. ഇവർ വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിൽ ചികിത്സ തേടി. ഇരു വിഭാഗത്തിലുള്ളവരും പരാതി നൽകാൻ തയ്യാറാകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഷി അഗസ്റ്റിനും പ്രമോദ് നാരായണനെുമെതിരെ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി; മുന്നണി മാറ്റ സാധ്യത ഉണ്ടായിട്ടും അതിനെ തടഞ്ഞെന്ന് വിമർശനം
അതീവ രഹസ്യമായി പൊലീസിൻ്റെ നീക്കം, റിസോർട്ടിലെ മുറിയിലും വാടകവീട്ടിൽ നിന്നുമായി ആറുപേർ പിടിയിൽ; മയക്കുമരുന്ന് കണ്ടെടുത്തു