കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു, രോ​ഗികളില്ലെന്ന് അധികൃതർ

Published : Nov 29, 2025, 10:07 AM ISTUpdated : Nov 29, 2025, 10:27 AM IST
kozhikode baby memmorial hospital

Synopsis

സി ബ്ലോക്കിൽ എസിയുടെ യന്ത്ര ഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. നിലവിൽ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ ​ഭാ​ഗത്തുനിന്ന് രോ​ഗികളെ ഉൾപ്പെടെ മാറ്റി വരികയാണ്.

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. സി ബ്ലോക്കിൽ എസിയുടെ യന്ത്ര ഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. തീപിടിത്തം ഉണ്ടായപ്പോൾ തന്നെ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി. ഈ ​ഭാ​ഗത്തുനിന്ന് രോ​ഗികളെ ഉൾപ്പെടെ മാറ്റിയിരുന്നു. ഫയർഫോഴ്സ് സംവിധാനങ്ങളുൾപ്പെടെ ഇവിടേക്ക് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.

തീ കൂടുതൽ സ്ഥലത്തേക്ക് പടർന്നിട്ടില്ലെന്നാണ് വിവരം. നിലവിൽ തീപിടുത്തമുണ്ടായ സ്ഥലത്ത് തന്നെയാണ് പുകച്ചുരുൾ കാണുന്നത്. നിലവിൽ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. രോ​ഗികളില്ലാത്ത സ്ഥലത്താണ് തീപിടിച്ചതെന്നും അളപ്പസമയം മുമ്പാണ് തീപിടിത്തം ഉണ്ടായതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഒമ്പതാം നിലയിൽ എസ് പ്ലാൻ്റിൻ്റെ പണി നടക്കുന്നിടത്താണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ജീവനക്കാരുൾപ്പെടെ അവിടെ ഉണ്ടായിരുന്നു. എന്നാൽ രോ​ഗികൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

കോഴിക്കോട് ബസ് സ്റ്റാൻ്റിനടുത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആശുപത്രിയുടെ പുതിയ ബ്ലോക്കിലാണ് തീപിടിത്തം. അവിടെ എസി പണി നടക്കുന്നിടത്താണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. തീയണക്കാൻ കഴിഞ്ഞെങ്കിലും ഭീതിപ്പെടുത്തുന്ന രീതിയിലാണ് പുകച്ചുരുൾ കാണുന്നത്. ആശുപത്രിയുടെ പുറത്തുണ്ടായിരുന്നവരാണ് സംഭവം ശ്രദ്ധയിൽ പെടുത്തിയത്. ഉടൻ തന്നെ അടുത്ത നിലയിലെ രോഗികളെ പുറത്തേക്ക് മാറ്റുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപ്തി മേരി വര്‍ഗീസിന്‍റെ സാധ്യതകള്‍ അടയുമോ? കൊച്ചിയിൽ മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസിൽ സമ്മര്‍ദം ശക്തമാക്കി ലത്തീൻ സഭയും
'മനസിൽ തട്ടി അഭിനന്ദിക്കുന്നു' പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിലെ കേസ് നേരിടാൻ എല്ലാം നിയമസഹായവും വാഗ്ദാനം ചെയ്ത് കോൺഗ്രസ്