
തിരുവനന്തപുരം: തുടർച്ചയായി മൂന്ന് മത്സരിച്ചവർക്ക് ഇനി സീറ്റ് നൽകരുതെന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് കുഴൽനാടൻ കത്ത് നൽകി.
തുടർച്ചയായി മൂന്ന് വട്ടം മത്സരിച്ചവർക്ക് ഇനിയും പാർട്ടി സീറ്റ് നൽകരുതെന്നാണ് മാത്യു കുഴൽനാടൻ ആവശ്യപ്പെടുന്നത്. തുടർച്ചയായി മത്സരിച്ചവർ സ്വന്തം കുടുംബത്തിലുള്ളവരെ സ്ഥാനാർത്ഥികളാക്കുന്നതും അവസാനിപ്പിക്കണം. മഹിളാ കോൺഗ്രസ് ദളിത് കോൺഗ്രസ് സംഘടനാ പ്രവർത്തകരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പരിഗണിക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിൽ പുതിയ മുഖങ്ങൾ വേണമെന്ന് നേരത്തെ യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലാണ് ഈ ആവശ്യവുമായി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ പ്രതിനിധ്യം നൽകണം. ഉപതിരഞ്ഞെടുപ്പുകളിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം കിട്ടിയിരുന്നെങ്കിൽ ഫലം മറ്റൊന്ന് ആകുമായിരുന്നുവെന്നും ഷാഫി തൃശ്ശൂരിൽ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam