'പറഞ്ഞത് ബോധ്യമുള്ള കാര്യങ്ങൾ; ഇഡി റിമാൻഡ് റിപ്പോർട്ട് സഭയിൽ പരാമർശിച്ചത് വസ്തുത ചൂണ്ടിക്കാട്ടാൻ': കുഴൽനാടൻ

Published : Mar 03, 2023, 05:37 PM ISTUpdated : Mar 03, 2023, 05:45 PM IST
'പറഞ്ഞത് ബോധ്യമുള്ള കാര്യങ്ങൾ; ഇഡി റിമാൻഡ് റിപ്പോർട്ട് സഭയിൽ പരാമർശിച്ചത് വസ്തുത ചൂണ്ടിക്കാട്ടാൻ': കുഴൽനാടൻ

Synopsis

പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണ്.  പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ 

കോട്ടയം :ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അവതരിപ്പിക്കുന്ന വേളയിൽ സഭയിൽ പറഞ്ഞതെല്ലാം  ഉത്തമബോധ്യമുള്ള കാര്യങ്ങളാണെന്നും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ. തന്റെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കിയ സംഭവം പരിശോധിക്കും. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണ്. പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. 

''വസ്തുതാപരമായി കാര്യങ്ങൾ ചൂണ്ടിക്കാട്ടാനാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിനെ സഭയിൽ പരാമർശിക്കാനിടവന്നത്. റിമാൻഡ് റിപ്പോർട്ടിലുള്ള ഭാഗം സഭാ രേഖയിലുണ്ടാകരുതെന്ന് മുഖ്യമന്ത്രി അന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പൊതു മധ്യത്തിലുള്ള കാര്യങ്ങളാണ് പറഞ്ഞത്. അതിനെ തെറ്റെന്ന് സ്ഥാപിക്കാൻ ഭരണ കക്ഷി ശ്രമിച്ചപ്പോഴാണ് ഇഡി റിമാൻഡ് റിപ്പോർട്ട് താൻ റഫർ ചെയ്തതത്. ഇപ്പോൾ ആ പ്രസംഗത്തിലെ ഭാഗം നീക്കം ചെയ്തുവെന്നാണ് പറയുന്നത്. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണ്''. പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ ആവർത്തിച്ചു. 

ലൈഫ് മിഷനിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ എംഎല്‍എ മാത്യു കുഴൽ നാടന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി. ശിവശങ്കറിനെതിരായ ഇഡി റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ട് എന്ന ഭാഗവും, സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന പരാമർശവുമാണ് സഭാ രേഖകളിൽ നിന്നും നീക്കിയത്. റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും രേഖയിൽ നിന്ന് ഒഴിവാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്ന നിലയ്ക്കാണ് നടപടിയെന്നാണ് വിശദീകരണം. 

Also Read: സ്വപ്നയും പിണറായിയും ശിവശങ്കറും ക്ലിഫ് ഹൗസിൽ യോഗം ചേർന്നെന്ന് കുഴൽനാടൻ, ക്ഷോഭിച്ച് മുഖ്യമന്ത്രി; സഭയിൽ ബഹളം 

Also Read: ലൈഫ് മിഷൻ അഴിമതിയിൽ സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്, വീഞ്ഞും കുപ്പിയും ലേബലും പഴയതെന്ന് മന്ത്രിയുടെ മറുപടി


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ'; വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളി സിപിഎം
ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി