കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ്; മാവേലിക്കര സിഐയും 10 പൊലീസുകാരും നിരീക്ഷണത്തിൽ

By Web TeamFirst Published Aug 8, 2020, 11:12 AM IST
Highlights

കഞ്ചാവ് കടത്തുന്നതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത  കായംകുളം ഓലകെട്ടി സ്വദേശിക്ക് ആണ്  കൊവിഡ് സ്ഥിരീകരിച്ചത്

ആലപ്പുഴ: മാവേലിക്കരയിൽ കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഞ്ചാവ് കടത്തുന്നതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത  കായംകുളം ഓലകെട്ടി സ്വദേശിക്ക് ആണ്  കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രതിയുമായി സമ്പര്‍ക്കത്തിൽ ഏര്‍പ്പെട്ട മാവേലിക്കര സ്റ്റേഷനിലെ പൊലീസുകാരും നിരീക്ഷണത്തിൽ പോകേണ്ട അവസ്ഥയിലായി. 

കായംകുളം ഓലകെട്ടി സ്വദേശിക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. മാവേലിക്കര എസ്ഐ അടക്കം പത്ത് പൊലീസുകാരാണ് നിരീക്ഷണത്തിൽ പോയത്

click me!