അങ്കണവാടി, മദ്രസ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂര്‍ കളക്ടര്‍

Published : May 26, 2025, 05:55 PM ISTUpdated : May 26, 2025, 06:08 PM IST
അങ്കണവാടി, മദ്രസ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂര്‍ കളക്ടര്‍

Synopsis

കണ്ണൂര്‍ ജില്ലയില്‍ നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍

കണ്ണൂർ: കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് മെയ് 27 ചൊവ്വാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർക്ക് അവധി ബാധകമല്ല. 

ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. പയ്യന്നൂർ പെരിന്തട്ടയിൽ വീടിനുമുകളിലേക്ക് മരം വീണ് രണ്ടു പേർക്ക് പരിക്കേറ്റു. പെരിന്തട്ട സ്വദേശികളായ സുരേഷ് കുമാർ അമ്മ നിർമ്മല എന്നിവർക്കാണ് പരിക്കേറ്റത്. എളയാവൂരിൽ ശക്തമായ കാറ്റിൽ വീടിൻറെ മേൽക്കൂരകൾ തകർന്നു. വ്യാപക കൃഷിനാശം ഉണ്ടായി, റോഡിൻറെ ഇരുവശത്തേക്ക് മരങ്ങൾ കടപുഴകി വീണു. രാവിലെ കൊട്ടിയൂരിൽ വീടിന് മുകളിലേക്ക് മരം പൊട്ടിവീണ് ഗൃഹനാഥന് പരിക്കേറ്റു.

പൊയ്യമല സ്വദേശി റോബിനാണ് കൈക്ക് ഗുരുതരമായ പരിക്കേറ്റത്. പുലർച്ചെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. കൊട്ടിയൂർ മേഖലയിലെ പത്തോളം വീടുകൾ തകർന്നിട്ടുണ്ട്. മലയോരത്തെ മണിക്കടവ്, ചപ്പാത്ത്, വയത്തൂര് എന്നിവിടങ്ങളിലെ പാലങ്ങൾ മുങ്ങി. കുപ്പം പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്. കുപ്പത്തെ ദേശീയപാത നിർമ്മാണ മേഖലയിൽ മണ്ണിടിഞ്ഞിടുത്ത് ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. പഴശ്ശി ഡാമിൻറെ 5 ഷട്ടറുകൾ കൂടി ഉയർത്തി. ആകെയുള്ള 16 ൽ 13 എണ്ണം തുറന്നു.വളപട്ടണം പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മേലെ ചൊവ്വ അമ്പലകുളം റോഡ്, താഴെചൊവ്വ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശ്രീനിവാസന് വിട; മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി, കാലത്തിനു മുന്‍പേ നടന്നയാളെന്ന് പ്രതിപക്ഷ നേതാവ്
'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ