
തൃശ്ശൂര്‍: കായിക താരം മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് ഡി ജി പി ഉത്തരവ് ഇറക്കി. തൃശൂർ റൂറൽ എസ് പി ജി പൂങ്കുഴലിയുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പീഡനത്തിന് ഇരയായ യുവതി റൂറൽ എസ് പിക്കെതിരെയും അന്വേഷണ സംഘതിനെതിരെയും തുടർച്ചയായി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് എസ് പി കേസ് മറ്റൊരു ഏജൻസിക്ക് നൽകാൻ അഭ്യര്‍ത്ഥിച്ചത്.
ജി പൂങ്കുഴലി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടികാട്ടി മയൂഖ ജോണി നേരത്തെ രംഗത്ത് വന്നിരുന്നു. അതേസമയം, ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ചുങ്കത്ത് ജോൺസൺ. ബലാത്സംഗക്കേസ് ആയതിനാൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് ജോൺസൺ ഒളിവിൽപ്പോയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam