കണ്ണാടിപ്പറമ്പ് റൂട്ടിൽ പട്രോളിങ്ങിനിറങ്ങിയപ്പോൾ കണ്ടു, ഭക്ഷണം പോലും കഴിക്കാനാകാത്ത വിധം കുരുക്ക്; നീർക്കാക്കയെ രക്ഷിച്ച് മയ്യിൽ പൊലീസ്

Published : Nov 24, 2025, 06:56 PM IST
Kerala police Rescue

Synopsis

കണ്ണൂർ മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പട്രോളിങ്ങിനിടെ കൊക്കിൽ വല കുരുങ്ങി അവശനിലയിലായ നീർക്കാക്കയെ രക്ഷപ്പെടുത്തി. ഭക്ഷണം കഴിക്കാൻ പോലുമാകാതെ നിന്ന പക്ഷിയെ പിടികൂടി വല അഴിച്ചുമാറ്റി അതിന് പുതുജീവൻ നൽകുകയായിരുന്നു. 

കണ്ണൂർ: പൊതുജനങ്ങൾക്ക് കാവലും കരുതലുമായ പൊലീസ് മറ്റൊരു കുഞ്ഞു ജീവൻ രക്ഷിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ ജീവൻ രക്ഷാ ദൗത്യത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണൂർ മയ്യിൽ ആണ് സംഭവം. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്‌.ഐ മുഹമ്മദ് ഫൈറൂസും എസ്‌.സി.പി.ഒ രഞ്ജിത്തും കണ്ണാടിപ്പറമ്പ് റൂട്ടിൽ പട്രോളിങ്ങിനിടെയാണ് നീർക്കാക്കയുടെ കൊക്കിൽ വല കുരുങ്ങിയതായി കണ്ടത്. അവശനിലയിൽ ഭക്ഷണം പോലും കഴിക്കാൻ സാധിക്കാതെ നിന്ന പക്ഷിയെ ഇരുവരും ചേർന്ന് പിടികൂടി കൊക്കിൽ കുരുങ്ങിയ വല അഴിച്ചുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ഫോസ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു.

കേരളാ പൊലീസിന്റെ പേജിൽ പോസ്റ്റ് ചെയ്ത റീൽ കാണാം:

പങ്കുവച്ച വീഡിയോയോടൊപ്പമുള്ള കുറിപ്പ്:

ഇതും ഒരു ജീവനല്ലേ🥰

മയ്യിൽ പൊലീസ് സ്റ്റേഷനിൽ നിന്നും എസ്‌.ഐ മുഹമ്മദ് ഫൈറൂസും എസ്‌.സി.പി.ഒ രഞ്ജിത്തും കണ്ണാടിപ്പറമ്പ് റൂട്ടിൽ പട്രോളിങ്ങിനിടെ ഒരു നീർക്കാക്കയുടെ കൊക്കിൽ വല കുരുങ്ങിയതായി കണ്ടു. അവശനിലയിൽ ഭക്ഷണം പോലും കഴിക്കാൻ സാധിക്കാതെ നിന്ന പക്ഷിയെ ഇരുവരും ചേർന്ന് പിടികൂടി കൊക്കിൽ കുരുങ്ങിയ വല അഴിച്ചുമാറ്റി രക്ഷപ്പെടുത്തി.- കേരളാ പൊലീസ് 

PREV
Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ
എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്