
കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിൽ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി റാങ്ക് പട്ടികയിലെ മൂന്നാമൻ. അധികയോഗ്യതകളുള്ള തന്നെ മറികടന്നാണ് നിനിത കണിച്ചേരിക്ക് നിയമനം നൽകിയത് എന്ന് കാണിച്ച് റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള വി ഹിക്മത്തുള്ളയാണ് പരാതി നൽകിയിരിക്കുന്നത്. നിയമനം റദ്ദാക്കി പുതിയ അഭിമുഖം നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി. റാങ്ക് പട്ടിക അട്ടിമറിച്ചെന്ന് കാട്ടി ഇന്റർവ്യൂ ബോർഡിലെ 3 വിദഗ്ധരും കാലടി സർവ്വകലാശാലയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റാങ്ക് പട്ടികയിലെ മൂന്നാമനും പരാതിയുമായി ഗവർണറെയും മുഖ്യമന്ത്രിയെയും സമീപിക്കുന്നത്.
Read more at: 'എം ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനവിവാദം ശുദ്ധ അസംബന്ധം, ഇത് രാഷ്ട്രീയം', ഡിവൈഎഫ്ഐ
നിനിതയുടെ പേരെടുത്ത് പറയാതെയാണ് ഇന്റർവ്യൂബോർഡിൽ വിഷയവിദഗ്ധനായിരുന്ന ഡോ. ഉമർ തറമേൽ ആദ്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചത്. അധ്യാപകരും യുജിസി വിദഗ്ധരുമായ ടി. പവിത്രൻ, കെ എം ഭരതൻ എന്നിവരാണ് സർവകലാശാലയ്ക്ക് തന്നെ പരാതി നൽകിയ മറ്റ് രണ്ട് പേർ. ലിസ്റ്റിൽ രാജേഷിന്റെ ഭാര്യ നിനിതയായിരുന്നില്ല മുന്നിലെന്ന് കത്തിൽ പറയുന്നുണ്ട്. വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ എം ബി രാജേഷ് രണ്ടാം ദിവസവും തയ്യാറായില്ല. വിസി എല്ലാം പറയുമെന്നാണ് രാജേഷ് ഇപ്പോഴും പറയുന്നത്. എന്നാൽ കാലടി സർവ്വകലാശാല വൈസ് ചാൻസലർ ആരോപണങ്ങൾ നിഷേധിച്ചു.
Read more at: 'റാങ്ക് ലിസ്റ്റ് ശീർഷാസനത്തിൽ', എംബി രാജേഷിന്‍റെ ഭാര്യയുടെ കാലടിയിലെ നിയമനം വിവാദത്തിൽ
റാങ്ക് പട്ടികയിൽ സ്വജന പക്ഷപാതമുണ്ടെന്നും യോഗ്യതയുള്ള വരെ തഴഞ്ഞാണ് സിപിഎം നേതാവിന്‍റെ ഭാര്യക്ക് നിയമനം നൽകിയതെന്നും കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപയിനും ഗവർണ്ണർക്ക് പരാതി നൽകിയിട്ടുണ്ട്. കോളജധ്യാപകരെ നിയമിക്കാനായി പിഎസ്‍സി 2017-ൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ 212-ാം റാങ്കുകാരി മാത്രമായിരുന്നു നിനിതയെന്നും പരാതിയിൽ പറയുന്നുണ്ട്.
യുജിസി ചട്ടപ്രകാരം വിഷയവിദഗ്ധരാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് യോഗ്യതയുള്ളവരെ കണ്ടെത്തി മാർക്കിടേണ്ടത് എന്നിരിക്കെ അവരുടെ പട്ടിക അവഗണിച്ച് വിസിയും മറ്റുള്ളവരും നിനിതയെ നിയമിക്കുകയായിരുന്നുവെന്നാണ് സൂചന. ഇത് നിയമക്കുരുക്കിലേക്ക് നീങ്ങിയാൽ സർവ്വകലാശാലയും വിസിയും വെട്ടിലാകും. നിയമനത്തിനെതിരെ കേസ് നൽകാൻ ഒരുങ്ങുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam