'ഒരാളെ പിടിക്കാന്‍ കേരള പൊലീസിന് കഴിവില്ലേ'; എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം സി കമറുദ്ദീൻ

By Web TeamFirst Published Feb 12, 2021, 11:54 AM IST
Highlights

നിങ്ങളെ മാത്രമാണ് അവർക്ക് ആവശ്യമെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായും കമറുദ്ദീൻ അവകാശപ്പെട്ടു. 

കാസർകോട്: എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എംസി കമറുദ്ദീൻ. തട്ടിപ്പ് കേസിൽ തന്നെ കുടുക്കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്നാണ് ലീഗ് എംഎൽഎ ആരോപിക്കുന്നുത്. തന്റെ അറസ്റ്റ് പ്രഖ്യാപിച്ചതോടെ പൂക്കോയ തങ്ങൾ ഒളിവിൽ പോയെന്നും ഒരാളെ പിടിക്കാൻ കേരള പൊലീസ് വിചാരിച്ചാൽ കഴിയില്ലേയെന്നും കമറുദ്ദീൻ ചോദിക്കുന്നു. 

പൂക്കോയ തങ്ങളെ ആരോ ഒളിപ്പിച്ചെന്നാണ് ജനസംസാരം. നിങ്ങളെ മാത്രമാണ് അവർക്ക് ആവശ്യമെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായും കമറുദ്ദീൻ അവകാശപ്പെട്ടു. 

എംൽഎ ജയിലിലായത് മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് കമറുദ്ദീന്റെ അവകാശവാദം. ആര് നിന്നാലും ഭൂരിപക്ഷം കൂടുമെന്നും രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും കമറുദ്ദീൻ വ്യക്തമാക്കി. 

വഞ്ചനാ കേസിൽ പെട്ട് 93 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെ രാത്രിയാണ് മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ പുറത്തിറങ്ങിയത്. ആകെയുള്ള 148 കേസുകളിലും ജാമ്യം കിട്ടിയതോടെയായിരുന്നു ജയിൽമോചനം.

click me!