ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീൻ ഇന്ന് ജയിൽ മോചിതനാകും

Published : Feb 11, 2021, 08:00 AM ISTUpdated : Feb 11, 2021, 08:11 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീൻ ഇന്ന് ജയിൽ മോചിതനാകും

Synopsis

ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളിൽ കുടി എംഎൽഎക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു. ഇതോടെയാണ് കമറുദ്ദീന്‍റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.  

കാസർകോട്: ഫാഷൻ ഗോൾഡ്​ ജ്വല്ലറി തട്ടിപ്പ്​ കേസിൽ ജയിലിൽ കഴിയുന്ന മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീൻ ഇന്ന് ജയിൽ മോചിതനാകും. 93 ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് കമറുദ്ദീൻ. മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് എംഎല്‍എ പുറത്തിറങ്ങുന്നത്. 

ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളിൽ കുടി എംഎൽഎക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു. ഇതോടെയാണ് കമറുദ്ദീന്‍റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.  142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎൽഎക്ക് ജാമ്യം കിട്ടിയത്. തൃശ്ശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചന കേസുകളിൽ എംഎൽഎയുടെ കൂട്ടുപ്രതിയും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടൻ മണിയൻപിള്ള രാജുവിൻ്റെ കാർ അപകടം: പൊലീസിനെ വെള്ള പൂശി സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്, 'ബോധപൂർവ്വമായ വീഴ്ചയില്ല'
'ഈ സ്ത്രീയെ നോക്കി വച്ചോ, കേരളത്തിലെ സ്ത്രീ പുരുഷ ജനങ്ങളുടെ പ്രതീക്ഷയാണ് ഇവർ'; ശ്രീനാദേവി കുഞ്ഞമ്മയെ പ്രശംസിച്ച് രാഹുൽ ഈശ്വർ