
കണ്ണൂർ: കണ്ണൂരിലെ മമ്പറം മൈലുള്ളിമെട്ടയിൽ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി. പാതിരിയാട് സ്വദേശി പി.പി.ഇസ്മയിലിനെയാണ് പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.വാഹന പരിശോധനയ്ക്കിടെയാണ് ഇസ്മയിൽ എംഡിഎംഎയുമായി പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിപണിയിൽ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്.
വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ ഇയാൾ എംഡിഎംഎ വിതരണം ചെയ്യുന്നുവെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇന്നലെ മുതൽ നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് ഇന്ന് രാവിലെ മമ്പറത്ത് നിന്ന് പ്രതിയെ പിടികൂടിയത്. ഇതേ പ്രദേശത്ത് നിന്ന് ഒരു മാസം മുമ്പ് 40 ഗ്രാം എംഡിഎംഎയുമായി മറ്റൊരാൾ പിടിയിലായിരുന്നു. ഇവർ തമ്മിൽ ബന്ധമുണ്ടോ എന്നും ഒരേ ആളാണോ ഇരുവർക്കും എംഡിഎംഎ വിതരണം ചെയ്തതെന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്. എക്സൈസിന്റെ പിണറായി റേഞ്ചിലെ ഉദ്യോഗസ്ഥരാണ് എംഡിഎംഎ പിടികൂടിയത്.
കോതമംഗലത്ത് സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വേട്ട, 5 പേർ കസ്റ്റഡിയിൽ; സുരക്ഷാജീവനക്കാരൻ ഓടി രക്ഷപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam