കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്

Published : Oct 13, 2026, 07:16 PM IST
Kozhikode Medical College

Synopsis

ഗർഭാശയം നീക്കൽ ശസ്ത്രക്രിയക്ക് വിധേയയായ വടകര സ്വദേശി തങ്കമണി ആണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് തേടി.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്. ഗർഭാശയം നീക്കൽ ശസ്ത്രക്രിയക്ക് വിധേയയായ വടകര സ്വദേശി തങ്കമണി ആണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മേധാവിയിൽ നിന്നാണ് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് തേടിയത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.

ഗർഭാശയത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം അഞ്ചാം തീയതിയാണ് വടകര മന്ദരത്തൂർ സ്വദേശിയായ തങ്കമണി ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്. എട്ടാം തീയതി ശസ്ത്രക്രിയ നടന്നു. തൊട്ടടുത്ത ദിവസം ഐസിയുവിൽ നിന്ന് വാര്‍ഡിലേക്ക് മാറ്റി. അന്ന് വൈകീട്ട് മുതൽ തങ്കമണിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി. വയറിളക്കം രൂക്ഷമാവുകയും രക്തം ഛർദ്ദിക്കുകയും ചെയ്തതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തി.

ഗർഭാശയം നീക്കൽ ശസ്ത്രക്രിയക്കിടെ അണുബാധ ഉണ്ടായെന്ന് ഡോക്ടർമാർ സമ്മതിച്ചതായാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കുടുംബം മെഡിക്കൽ കോളേജ് പൊലീസിന് പരാതി നൽകി. അസ്വാഭാവിക മരണത്തിനാണ് കേസ്. ബന്ധുക്കളുടെ പരാതിയിൽ ഗൈനക്കോളജി വിഭാഗം മേധാവിയോട് റിപ്പോർട്ട് തേടിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് സൂപ്രണ്ടിന്റെ നിർദേശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കരമന കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങൾ ചുരുളഴിയുന്നു, വർഷങ്ങൾക്ക് ശേഷം കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ; ബ്രെയിൻ മാപ്പിംഗടക്കം നിർണായക വഴിത്തിരിവായി
മിനികൂപ്പർ അപകടത്തിൽ പ്രതിയെ സംരക്ഷിക്കാൻ ഒത്തുകളിയെന്ന ആരോപണം ശക്തമാക്കി കുടുംബം, ഒപ്പം സിപിഎമ്മും; ഇല്ലെന്ന് പൊലീസ്, സംരക്ഷിക്കില്ലെന്ന് ചെന്നിത്തല