ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വിധി ഇന്ന്

Web Desk   | Asianet News
Published : Nov 26, 2020, 07:07 AM IST
ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വിധി ഇന്ന്

Synopsis

ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇബ്രാഹിംകുഞ്ഞിനെ തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് വിജിലൻസ് പിന്മാറി. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് വിധി പറയും. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇബ്രാഹിംകുഞ്ഞിനെ തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് വിജിലൻസ് പിന്മാറി. 

അതേസമയം ലേക് ഷോർ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനം പറയും. നിലവിൽ രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന് വിലയിരുത്തല്‍, തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കില്ല
പരീക്ഷയെഴുതാന്‍ രാവിലെ യൂണിഫോമിൽ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി, വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക