മുല്ലപ്പെരിയാറിൽ ഉപസമിതി യോഗം നാളെ; ഡാം തുറക്കുന്നതില്‍ തീരുമാനം ഉണ്ടായേക്കും

Published : Aug 10, 2020, 09:45 PM IST
മുല്ലപ്പെരിയാറിൽ ഉപസമിതി യോഗം നാളെ; ഡാം തുറക്കുന്നതില്‍ തീരുമാനം ഉണ്ടായേക്കും

Synopsis

മഴയും നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാറിൽ നിലവില്‍ ആശങ്കയില്ല.

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നാളെ ഉപസമിതി യോഗം ചേരും. മഴയും നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാറിൽ നിലവില്‍ ആശങ്കയില്ല. കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് തമിഴ്നാട് വീണ്ടും കൂട്ടിയിട്ടുണ്ട്. ഇപ്പോൾ സെക്കന്‍റില്‍ 2100 ഘനയടി എന്ന തോതിലാണ് വെള്ളം കൊണ്ടുപോകുന്നത്. 

ജലനിരപ്പ് 136 അടിയിലെത്തിയെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് തീരെ കുറവാണ്. സെക്കന്‍റില്‍ 5000 ഘനയടിയിൽ താഴെ മാത്രമാണ് ഇപ്പോഴത്തെ നീരൊഴുക്ക്. എന്നാൽ പെരുമഴ പെയ്ത വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇത് 14000 ആയിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതും സഹായകമായി. മുൻ കാലങ്ങളിലെ അപേക്ഷിച്ച് തമിഴ്നാട് സർക്കാരിൽ നിന്ന് പൂർണ്ണസഹകരണം ഇപ്പോൾ കിട്ടുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ചോദ്യം ചെയ്യലില്‍ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചു
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്