മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇറങ്ങിയോടിയ ആളെ കണ്ടെത്തി

Web Desk   | Asianet News
Published : Jun 04, 2020, 02:21 PM IST
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇറങ്ങിയോടിയ ആളെ കണ്ടെത്തി

Synopsis

കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്. 73 വയ്യസ് പ്രായമുള്ള മീനാക്ഷി അമ്മാൾ മെയ് 25നാണ് ചെന്നെയിൽ നിന്ന് നാട്ടിലെത്തിയത്

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇറങ്ങി ഓടിയ ആളെ കണ്ടെത്തി. കൊവിഡ് നെഗറ്റീവായ ഇദ്ദേഹത്തിന് മാനസികമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനിരിക്കെയാണ് ഇയാൾ ആശുപത്രിയിൽ നിന്ന് ഓടിയത്.

ഉത്തരേന്ത്യക്കാരനായ ഇദ്ദേഹത്തിന് 42 വയസുണ്ട്. ഇയാളെ ഇപ്പോൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പാലക്കാട് ജില്ലയിലാണ് മരണം നടന്നത്.

കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്. 73 വയ്യസ് പ്രായമുള്ള മീനാക്ഷി അമ്മാൾ മെയ് 25നാണ് ചെന്നെയിൽ നിന്ന് നാട്ടിലെത്തിയത്. പ്രമേഹം, ന്യുമോണിയ രോഗങ്ങളുണ്ടായിരുന്നു. ചെന്നെയിൽ നിന്നെത്തി ശ്രീകൃഷ്ണപുരത്തെ സഹോദരന്‍റെ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു.

അതിനിടെ മെയ് 28ന് കടുത്ത പനി അനുഭവപ്പെട്ടു. തുടർന്ന് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ആദ്യപരിശോധനഫലം നെഗറ്റീവായിരുന്നു. മരണശേഷം വീണ്ടും പരിശോധിച്ചപ്പോൾ പോസിറ്റീവാണെന്ന് വ്യക്തമായി.

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം