സുരേന്ദ്രൻ്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; നിയമ നടപടി സ്വീകരിക്കുമെന്ന് മേഴ്സിക്കുട്ടൻ

Published : Oct 31, 2020, 12:27 PM ISTUpdated : Oct 31, 2020, 12:45 PM IST
സുരേന്ദ്രൻ്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; നിയമ നടപടി സ്വീകരിക്കുമെന്ന് മേഴ്സിക്കുട്ടൻ

Synopsis

സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റിന്റെ കാർ കള്ളക്കടത്തിനുപയോഗിച്ചുവെന്നായിരുന്നു കെ സുരേന്ദ്രൻ്റെ ആരോപണം. ഇത് അപകീർത്തിപ്പെടുത്താനുള്ള ശ്രമമാമെന്നും കേസ് കൊടുക്കുമെന്നും മേഴ്സിക്കുട്ടൻ പ്രതികരിച്ചു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ ആരോപണങ്ങൾ തള്ളി ഒളിമ്പ്യൻ മേഴ്സി കുട്ടൻ. സുരേന്ദ്രൻ്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മേഴ്സിക്കുട്ടൻ വ്യക്തമാക്കി. ഒരു കായിക താരത്തിനെതിരെ അപവാദ പ്രചരണം നടത്താനാണ് സുരേന്ദ്രൻ ശ്രമിക്കുന്നതെന്നും മേഴ്സിക്കുട്ടൻ പറഞ്ഞു. 

സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റിന്റെ കാർ കള്ളക്കടത്തിനുപയോഗിച്ചുവെന്നായിരുന്നു കെ സുരേന്ദ്രൻ ഇന്ന് ആരോപിച്ചത്. പ്രസിഡൻ്റിൻ്റെ പി എ സിപിഎം നേതാക്കളുടെ അടുത്ത ആളാണെന്നും നിരവധി ആരോപണങ്ങളിൽ ഉൾപ്പെട്ട ആളെ പിഎ ആയി നിയമിച്ചത് ദുരൂഹമാണെന്നും സുരന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകൻ ജി വിനോദിന്‍റെ മൃതദേഹം സംസ്കരിച്ചു
ഫലം വരും മുൻപേ 12000 ലഡു ഉണ്ടാക്കി വച്ച സ്വതന്ത്രന് മിന്നും വിജയം; 'എന്നാ ഒരു കോണ്‍ഫിഡൻസാ' എന്ന് നാട്ടുകാർ