മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകന്റെ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Published : Jun 30, 2026, 06:02 AM IST
 Mercykutty Amma's son appointed as Junior Resource Person

Synopsis

മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകന്‍ ടി.എം. അരുണിന്റെ ജൂനിയര്‍ റിസോഴ്സ് പേഴ്സൺ നിയമനത്തിലും സ്ഥലം മാറ്റത്തിലും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടമാണ് പരാതി നൽകിയത്. മെറിറ്റിൽ ലഭിച്ച ജോലിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദമാക്കുന്നുവെന്നാണ് അരുണിന്റെ പ്രതികരണം.

കൊല്ലം: മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയര്‍ റിസോഴ്സ് പേഴ്സണായി നിയമിച്ചതിലും സ്ഥലം മാറ്റത്തിലും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടമാണ് ടി.എം. അരുണിനെതിരെ പരാതി നല്‍കിയത്. എംടെക്കുകാരനായ തനിക്ക് മെറിറ്റില്‍ കിട്ടിയ ജോലി വിവാദമാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമെന്നാണ് അരുണിൻ്റെ പ്രതികരണം.

2023ലാണ് ജെ.മേഴ്സിക്കുട്ടിയമ്മയുടെ മകന്‍ ടി.എം അരുണിന് ജൂനിയര്‍ റിസോഴ്സ് പേഴ്സണായി നിയമനം ലഭിച്ചത്. ജില്ലകളിലെ മെഗാ പദ്ധതികളുടെ ഏകോപനത്തിനായി ജില്ലാ വികസന കമ്മീഷണറുടെ തസ്തിക സൃഷ്ടിച്ചിരുന്നു. ഇവരെ സഹായിക്കുന്നതിന് വേണ്ടി ആയിരുന്നു ജൂനിയർ റിസോഴ്സ് പേഴ്സൺമാരുടെ നിയമനം. ആലപ്പുഴ ജില്ലയിലാണ് ആദ്യം അരുണിന് നിയമനം ലഭിച്ചത്. കൊല്ലത്ത് സമാന തസ്തികയിൽ ജോലി ചെയ്തയാൾ അപകടത്തില്‍ മരിച്ചതിനെ തുടർന്ന് അരുണിന്റെ അപേക്ഷ പ്രകാരം സ്വന്തം ജില്ലയിലേക്ക് മാറ്റി. ഇതിനിടെ ഡി ഡി സി തസ്തിക സബ് കളക്ടർക്ക് കൈമാറി. ഡിഡിസി ഇല്ലാത്തപ്പോള്‍ എന്തിന് ജെആര്‍പിയെന്നും തസ്തിക തന്നെ ചിലര്‍ക്ക് വേണ്ടി സൃഷ്ടിച്ചതാണോ എന്ന് പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കരാര്‍ ജീവനക്കാരന്‍റെ സ്ഥലം മാറ്റവും അന്വേഷിക്കണമെന്നാണ് ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്നും അതിശക്തമായ മഴ, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ അലർട്ട്
കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, മുൻകൂർ ജാമ്യം തേടി റിബേഷ് രാമകൃഷ്ണനും