കൊവിഡിനെ തുരത്താൻ കുർക്കുമിൻ? പരീക്ഷണവുമായി മഹാത്മാ​ഗാന്ധി സർവ്വകലാശാല

By Web TeamFirst Published May 1, 2020, 8:57 AM IST
Highlights

മഞ്ഞളിൽ നിന്നും വേർതിരിച്ചെടുക്കുന്ന കുർക്കുമിൻ ഉപയോഗിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന നിരീക്ഷണത്തിലാണ് നാനോ ടെക്നോളജി വിദഗ്ദനായ എംജി സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ സാബു തോമസ്. ഇതിനായുള്ള രണ്ടു പ്രോജക്റ്റുകൾ സർവ്വകലാശാല തയ്യാറാക്കി കഴിഞ്ഞു

കോട്ടയം:  കോവിഡ് 19 രോ​ഗത്തെ പ്രതിരോധിക്കാൻ കുർക്കുമിൻ പരീക്ഷണവുമായി മഹാത്മാഗാന്ധി സർവകലാശാല. വാക്സിൻ പരീക്ഷണവും പി പി ഈ കിറ്റുകൾ അണുവിമുക്തമാക്കുന്ന പദ്ധതിയുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേന്ദ്ര അംഗീകാരം ലഭിച്ചാൽ ഉടൻ ഗവേഷണം ആരംഭിക്കുമെന്ന് സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ സാബു തോമസ് പറഞ്ഞു.

മഞ്ഞളിൽ നിന്നും വേർതിരിച്ചെടുക്കുന്ന കുർക്കുമിൻ ഉപയോഗിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന നിരീക്ഷണത്തിലാണ് നാനോ ടെക്നോളജി വിദഗ്ദനായ എംജി സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ സാബു തോമസ്. ഇതിനായുള്ള രണ്ടു പ്രോജക്റ്റുകൾ സർവ്വകലാശാല തയ്യാറാക്കി കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ്, അസം കേന്ദ്ര സർവകലാശാല, ഐസർ എന്നിവരുടെ സഹായത്തോടെയാണ് ഗവേഷണം നടത്താൻ ഉദ്ദേശിക്കുന്നത്.

ഗവേഷണം വിജയം കണ്ടാൽ പി പി ഈ കിറ്റുകൾ കൂടുതൽ തവണ ഉപയോഗിക്കാം. അഞ്ചു കോടി രൂപയുടെ പദ്ധതിയാണ് സർവ്വകലാശാല കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രം അനുവദിച്ചാൽ ഉടൻ ഗവേഷണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് എംജി സർവ്വകലാശാല.
 

 

 

click me!