മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു

Published : Dec 21, 2025, 06:13 PM ISTUpdated : Dec 21, 2025, 07:12 PM IST
President Droupadi Murmu

Synopsis

 വികസിത് ഭാരത് ​​-ഗ്യാരണ്ടീ ഫോർ റോസ്​ ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീണ) 2025ന്‍റെ ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചു. ഇതോടെ മഹാത്മാ ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ പദ്ധതി നിലവിൽ വന്നു

ദില്ലി: പുതിയ തൊഴിലുറപ്പ് നിയമത്തിന് അം​ഗീകാരം. വികസിത് ഭാരത് ​​ഗ്യാരണ്ടീ ഫോർ റോസ്​ഗാർ ആൻഡ് ആജീവിക മിഷൻ ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പ് അവ​ഗണിച്ചാണ് പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബിൽ പാസാക്കിയത്. വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്. ഇതോടെ, യുപിഎ സർക്കാറിന്‍റെ അഭിമാന പദ്ധതിയായ മഹാത്മാ ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ പദ്ധതി നിലവിൽവന്നു. പ്രതിപക്ഷത്തിന്‍റെ വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് കേന്ദ്ര ​ഗ്രാമ വികസന മന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ ആവശ്യപ്പെട്ടു. അതേസമയം, ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. ഇടതുപക്ഷ പാർട്ടികളുടെ യോജിച്ച പ്രക്ഷോഭം നാളെയും കോൺ​ഗ്രസിന്‍റേത് 28നും നടക്കും. 27ന് ചേരുന്ന കോൺ​ഗ്രസിന്‍റെ പ്രവർത്തക സമിതി യോ​ഗം തുടർ സമരപരിപാടികൾ ചർച്ച ചെയ്യും.

മഹാത്മാഗാന്ധി  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരമുള്ള വിബി ജിറാംജി ബില്ലിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ശീതകാല സമ്മേളനം പൂർത്തിയാക്കി പാർലമെൻറ് കഴിഞ്ഞ ദിവസം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. മഹാത്മാ ഗാന്ധിയുടെ ചിത്രവുമായി പ്രതിപക്ഷം പാർലമെൻറ് വളപ്പിൽ പ്രകടനം അടക്കം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.30 വരെ നീണ്ട ചർച്ചയ്ക്കു ശേഷമാണ് വിബിജിറാംജി ബില്ല് രാജ്യസഭയും പാസാക്കിയത്. പ്രധാന ബില്ലുകൾ പാസാക്കുന്ന സമയത്ത് രാഹുൽ ഗാന്ധി ഇന്ത്യയിലില്ലാത്തത് സിപിഎം കോൺഗ്രസിനെതിരെ ആയുധമാക്കിയിരുന്നു. ആദ്യം അജണ്ടയിൽ ഇല്ലാതിരുന്ന പ്രധാന ബില്ലുകൾ അവസാന ആഴ്ച കൊണ്ടു വന്ന് പാസാക്കാൻ സർക്കാരിനായി. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിനെതിരെ കർകസമര മാതൃകയിലെ പ്രതിഷേധം പുറത്തുയരുമെന്ന മുന്നറിയിപ്പാണ് കോൺഗ്രസ് അടക്കം കക്ഷികൾ നല്കിയിരിക്കുന്നത്.

നാടകീയകാഴ്ചകൾക്കിടെയാണ് വിബി ജിറാംജി ബിൽ ലോക്സഭയും പാസാക്കിയത്. സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷ എംപിമാർ ബില്ല് വലിച്ചു കീറി എറിയുകയും മഹാത്മ ഗാന്ധിയുടെ ചിത്രം ഉയർത്തി സ്പീക്കറുടെ മുഖം മറയ്ക്കുകയും ചെയ്തിരുന്നു. വൻ പ്രതിഷേധമാണ് മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റത്തിനുള്ള ബില്ലിനെതിരെ ലോക്സഭയിലും ഉയര്‍ന്നത്. ലോക്സഭയിൽ പാസായതിന് പിന്നാലെയാണ് ബിൽ രാജ്യസഭയിലും കൊണ്ടുവന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ആർ ശ്രീലേഖ, അവസാനിപ്പിച്ചത് 'വന്ദേ മാതരം' പറഞ്ഞ്; തിരുവനന്തപുരം കോർപ്പറേഷനിലെ സസ്പെൻസ് തുടർന്ന് ബിജെപി
പാലാ നഗരസഭയിലെ ഭരണം; ഒടുവിൽ ജനസഭയിൽ നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം; 'ദിയ ബിനുവിനെ അധ്യക്ഷയാക്കണം''