ആത്മീയ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ ഇറങ്ങി; നിയന്ത്രണം വിട്ട ബൈക്കിടിച്ച് മദ്ധ്യവയസ്കൻ മരിച്ചു

Published : Oct 14, 2024, 09:37 PM IST
ആത്മീയ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ ഇറങ്ങി; നിയന്ത്രണം വിട്ട ബൈക്കിടിച്ച് മദ്ധ്യവയസ്കൻ മരിച്ചു

Synopsis

ദേശീയപാതയിൽ ചേർത്തല മതിലകം ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. 

ചേർത്തല: ആത്മീയ യാത്ര സംഘത്തിൽപ്പെട്ട മദ്ധ്യവയസ്കൻ നിയന്ത്രണം വിട്ട ബൈക്കിടിച്ച് മരിച്ചു. പത്തനംതിട്ട അടൂർ പള്ളിക്കൽ പഞ്ചായത്ത് 7-ാം വാർഡിൽ കലടിവിള കിഴക്കേതിൽ കമറുദ്ദീൻ (59) ആണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല മതിലകം ജംഗ്ഷന് തെക്ക് കഴി‍ഞ്ഞ ദിവസം രാത്രി 10.30 ഓടെയായിരുന്നു അപകടം. 

ഒറ്റപ്പാലത്തേയ്ക്ക് ആത്മീയ യാത്രയ്ക്കായി പുറപ്പെട്ട സംഘം ഭക്ഷണം കഴിക്കുന്നതിനായി വാഹനം നിർത്തി. ഭക്ഷണം കഴിച്ചതിന് ശേഷം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപം നിൽക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് കമറുദ്ദീനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മത്സ്യവ്യാപാരിയായിരുന്നു. സംഭവത്തിൽ മാരാരിക്കുളം പൊലീസ് കേസെടുത്തു.

READ MORE: നിര്‍മ്മാണ ചിലവ് 7.78 ലക്ഷം രൂപ, നിര്‍മ്മിച്ചത് 2022ല്‍; 'ടേക്ക് എ ബ്രേക്ക്' സെന്റർ കാട് കയറി നശിക്കുന്നു

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം