ട്രെയിനുകളില്‍ ഒഡിഷയില്‍ നിന്ന് കഞ്ചാവ് എത്തിക്കും, ചെറുപൊതികളാക്കി വില്‍ക്കും, തൃശ്ശൂരിൽ ഒരാള്‍ പിടിയില്‍

Published : Sep 08, 2022, 10:47 PM ISTUpdated : Sep 09, 2022, 11:46 AM IST
 ട്രെയിനുകളില്‍ ഒഡിഷയില്‍ നിന്ന് കഞ്ചാവ് എത്തിക്കും, ചെറുപൊതികളാക്കി വില്‍ക്കും, തൃശ്ശൂരിൽ  ഒരാള്‍ പിടിയില്‍

Synopsis

ഒഡിഷയിൽനിന്ന് വലിയ തോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് സ്വാഗത് സിംഗ്.

തൃശ്ശൂര്‍: തൃശ്ശൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ഒ‍ഡീഷ സ്വദേശിയായ സ്വാഗത് സിംഗിനെയാണ് വാടാനപ്പള്ളിയിൽ വെച്ച് എക്സൈസ് സംഘം പിടികൂടിയത്. ഒഡിഷയിൽനിന്ന് വലിയ തോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് സ്വാഗത് സിംഗ്. ട്രെയിനുകളിലായിരുന്നു കഞ്ചാവ് എത്തിച്ചിരുന്നത്. ഇവിടെയെത്തിച്ച് ചെറു പൊതികളാക്കി വിൽക്കുകയായിരുന്നു പതിവ്. വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ എസ് എസ് സച്ചിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

കടം വാങ്ങിയ പണം തിരികെ കിട്ടാന്‍ 14 കാരനെ തട്ടിക്കൊണ്ടുപോയി, ഫിസിയോതെറാപിസ്റ്റ് പിടിയില്‍

കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ സൈദലിയാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷന്‍ നൽകിയ ഫിസിയോതെറാപിസ്റ്റ് സൈദലി പിടിയിലായത്. നേരത്തെ അറസ്റ്റിലായ മാര്‍ത്താണ്ഡം സ്വദേശി ബിജുവിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പതിനാലുകാരന്‍റെ അമ്മ, 10 ലക്ഷം രൂപ ഫിസിയോതെറാപ്പിസ്റ്റിന്‍റെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങിയെടുക്കാനാണ് പ്രതി ക്വട്ടേഷന്‍ നൽകിയത്. മാര്‍ത്താണ്ഡത്തെ ക്വട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ. 

തിങ്കളാഴാച്ച രാത്രിയാണ് പതിനാലുകാരനെ ഒന്‍പതംഗ സംഘം തട്ടിക്കൊണ്ട് പോയത്. അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. എതിർത്ത സഹോദരിയെ അടിച്ചുവീഴ്ത്തിയാണ് കുട്ടിയെ ബലമായി കാറിൽ കയറ്റികൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരാണ് ഇതുവരെ പിടിയിലായത്. ഇനി ക്വട്ടേഷന്‍ സംഘത്തിലെ ഏഴു പേർ പിടിയിലാകാനുണ്ട്. ഇവര്‍ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ മുഴുവൻ പ്രതികളേയും കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്