Latest Videos

'നാടൊന്നല്ലേ, നമ്മളൊന്നല്ലേ'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളിയും

By Web TeamFirst Published Apr 9, 2020, 3:25 PM IST
Highlights

രാജസ്ഥാൻ സ്വദേശിയായ വിനോദ് കാലങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. കൊവിഡെന്ന മഹാമാരിക്കെതിരെ നാടൊന്നാകെ പ്രവർത്തിക്കുമ്പോൾ തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്നായിരുന്നു വിനോദിന്റെ ആഗ്രഹം.
 

കാസർകോട്: കൊവിഡിനെതിരെ കേരളമൊന്നാകെ പ്രയത്‌നിക്കുമ്പോൾ ഒരുകൈ സഹായവുമായി അതിഥി തൊഴിലാളിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകിയാണ് അതിഥി തൊഴിലാളിയായ വിനോദ് ജംഗി കൊവിഡ് വിരുദ്ധ പ്രവർത്തനങ്ങളിൽ അണിചേർന്നത്.

രാജസ്ഥാൻ സ്വദേശിയായ വിനോദ് കാലങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. കൊവിഡെന്ന മഹാമാരിക്കെതിരെ നാടൊന്നാകെ പ്രവർത്തിക്കുമ്പോൾ തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്നായിരുന്നു വിനോദിന്റെ ആഗ്രഹം. കയ്യിൽ സ്വരുക്കൂട്ടിയ പണത്തിൽ നിന്ന് 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ അങ്ങനെയാണ് തീരുമാനിച്ചത്. 

മാർബിൾ തൊഴിലാളിയാണ് വിനോദ്. കാസർകോട് നീലേശ്വരം കൂട്ടപ്പൂനയിൽ വാടകവീട്ടിലാണ് വിനോദും കുടുംബവും താമസിക്കുന്നത്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. . നടൻ മോഹൻലാൽ അടക്കമുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. മുന്‍ നിയമസഭാ അഗംങ്ങളും തങ്ങളുടെ ഒരുമാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. നിരവധി വ്യക്തകളും സംഘടനകളും സംഭാവനകള്‍ നല്‍കി കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also:ഒപ്പമുണ്ടെന്ന് അല്ലു അർജുന്‍; ധനസഹായത്തിനും സ്നേഹത്തിനും നന്ദിയറിയിച്ച് മുഖ്യമന്ത്രി...

 

click me!