തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിന് 25 ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്ത തെലുങ്ക് സൂപ്പർതാരം അല്ലു അർജുന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‍റെ പ്രതിരോധപ്രവർത്തനങ്ങളിൽ കൂടെയുണ്ട് എന്ന് അല്ലു അർജുൻ അറിയിച്ചതായി വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. 

Read more: വയനാട്ടിലെ അതിഥി തൊഴിലാളികൾക്ക് സ്മൃതി ഇറാനി ഭക്ഷണമെത്തിച്ചോ? സത്യമെന്ത്? പ്രതികരിച്ച് മുഖ്യമന്ത്രി

'ആന്ധ്ര, തെലങ്കാന സർക്കാരുകൾക്ക് നൽകിയ സഹായത്തോടൊപ്പമാണ് കേരളത്തോടും പ്രത്യേക താത്പര്യമെടുത്ത് അല്ലു അർജുന്‍ ഇങ്ങനെയൊരു സഹായം നൽകിയത്. അല്ലു അർജുന് നന്ദി'- മുഖ്യമന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷവുമായിരുന്നു തെലുങ്ക് സൂപ്പർ താരം പ്രഖ്യാപിച്ചത്. 

Read more: ചെന്നിത്തലയ്ക്കുള്ള മറുപടി ഇപ്പോഴില്ല, പറയാന്‍ മടിയുണ്ടായിട്ടല്ല, ഇരിക്കുന്ന സ്ഥാനമോര്‍ത്തെന്ന് പിണറായി

കേരളത്തില്‍ 9 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂരില്‍ നാലും ആലപ്പുഴയില്‍ രണ്ടും പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളില്‍ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേർ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടുപേർ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. അതേസമയം 13 പേർക്ക് കൂടി രോഗം ഭേദപ്പെട്ടു. 345 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക