
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി. അസം സ്വദേശി നൂർ ഹുസൈൻ (39) എന്നയാളാണ് എക്സൈസിന്റെയും റെയിൽവെ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിൽ 2.3 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ അജീഷ്, സുജീഷ്, ബാസിത്, സിവിൽ എക്സൈസ് ഓഫീസർ സദാശിവൻ എന്നിവരും പങ്കെടുത്തു.
മറ്റൊരു സംഭവത്തിൽ വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ മെത്താംഫിറ്റമിൻ പിടികൂടി. കെഎസ്ആർടിസി ബസിലെലെ യാത്രക്കാരനിൽ നിന്നാണ് 4.86 ഗ്രാം ലഹരി മരുന്ന് പിടികൂടിയത്. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് മുഷ്‌രിഫ് (27) ആണ് മയക്കുമരുന്നുമായി ബസിൽ യാത്ര ചെയ്തു വന്നത്. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്‌പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ.വി.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സി.വി, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി, അനീഷ് എ.എസ്, വിനോദ് പി.ആർ, ചാൾസ് കുട്ടി ടി.ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ് വി, ശിവൻ ഇ.ബി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈനി.കെ.ഇ, പ്രസന്ന.ടി.ജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്.കെ എന്നിവരും കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.