മിൽമ പാൽ കിട്ടാതാകുമോ? മിൽമ തിരുവനന്തപുരം മേഖലയിൽ സമരം, രാവിലെ ആറിന് ശേഷം പാൽവണ്ടികൾ പുറപ്പെട്ടില്ല

Published : May 22, 2025, 09:42 AM ISTUpdated : May 22, 2025, 09:50 AM IST
മിൽമ പാൽ കിട്ടാതാകുമോ? മിൽമ തിരുവനന്തപുരം മേഖലയിൽ സമരം, രാവിലെ ആറിന് ശേഷം പാൽവണ്ടികൾ പുറപ്പെട്ടില്ല

Synopsis

സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ എംഡിയായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം.

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലയിൽ ഇന്ന് മുതൽ തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം. ഐഎൻടിയുസിയും സിഐടിയും സംയുക്തമായാണ് പണിമുടക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ എംഡിയായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് സമരം. പാൽ വിതരണം തടസപ്പെടുമോ എന്ന് ആശങ്കയുണ്ട്. 

രാവിലെ ആറു മണി മുതൽ അനിശ്ചിത കാലത്തേക്കാണ് പണിമുടക്ക്. 58 വയസ്സ് പൂർത്തിയായി സർവീസിൽ നിന്നും വിരമിച്ച ഡോക്ടർ പി മുരളിക്ക് വീണ്ടും മിൽമ എംഡിയായി പുനർനിയമനം നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് ആറ് മണിക്ക് ശേഷം പാൽ വണ്ടികൾ പുറപ്പെട്ടിട്ടില്ല. ഇന്നലെയും ഇന്ന് പുലർച്ചെയുമായി വിതരണം ചെയ്ത പാൽ കടകളിൽ കിട്ടും.

PREV
Read more Articles on
click me!

Recommended Stories

ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി