നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിനെതിരെ കുരുക്ക് മുറുകുന്നു, പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും, നടപടി ഒത്തുകളി ആരോപണത്തിനിടെ

Published : Oct 14, 2026, 06:32 AM IST
Mini Cooper accident

Synopsis

മൂന്ന് പേര്‍ ദാരുണമായി കൊല്ലപ്പെട്ട മിനി കൂപ്പര്‍ അപടകത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രതിയെ സംരക്ഷിക്കാന്‍ ഒത്തുകളിയെന്ന ആരോപണങ്ങൾക്കിടെയാണ് നടപടി.

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് നടപടി. സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാൻ മോട്ടോര്‍ വാഹന വകുപ്പും നടപടി തുടങ്ങി. അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

മൂന്ന് പേര്‍ ദാരുണമായി കൊല്ലപ്പെട്ട മിനി കൂപ്പര്‍ അപടകത്തില്‍ പണവും സ്വാധീനവുമുള്ള പ്രതി സുഹൈല്‍ സജീവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് തുടക്കം മുതല്‍ നടക്കുന്നതെന്നാണ് പൊലീസിനെതിരെയുള്ള മരിച്ചവരുടെ കുടുംബാഗങ്ങളുടെ ആരോപണം. കുടുബത്തിന് പിന്നാലെ സിപിഎമ്മും പൊലീസിനെതിരെ ആരോപണം കടുപ്പിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ആക്ഷേപങ്ങളെല്ലാം തള്ളുകയാണ് പൊലീസ്. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

എഫ്ഐആര്‍ എന്നത് പ്രാഥമിക രേഖമാത്രമാണ്. തുടര്‍ അന്വേഷണത്തിലാണ് സുഹൈല്‍ സജീവിന്‍റെ പേര് പ്രതി സ്ഥാനത്ത് ചേര്‍ത്തതെന്നും മദ്യപിച്ചെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതിനുശേഷം നടപടിയുണ്ടായിയെന്നും പൊലീസ് അറിയിച്ചു. എല്ലാം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദമായുണ്ട്. 18 നും 21 നും ഇടയിൽ പ്രായമുള്ള പ്രതിയെ കോടതിയാണ് നിയമ പ്രകാരം ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

വിവാദങ്ങള്‍ക്കിടെ സുഹൈല്‍ സജീവിനെ കസ്റ്റഡിയില്‍ ലഭിക്കാനായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. ഇന്ന് അപേക്ഷ പരിഗണിക്കും. പ്രായപൂര്‍ത്തിയാകാതെ ബാറില്‍ കയറി മദ്യപിച്ചതിന് സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ട്. പൊലീസിന്‍റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് സുഹൈല്‍ സജീവിന്‍റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പുമെടുക്കും. അതിനിടെ പ്രതി നല്‍കിയ ജാമ്യാപേക്ഷ നാളെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മകന്റെ മരണത്തിന് ഉത്തരവാദി പൊലീസ്, മകനുമായുള്ള ബന്ധത്തെ എതിർത്ത പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സ്വാധീനിച്ച് കള്ളക്കേസെടുപ്പിച്ചു'
പിണറായിയുടെ എസ്കോർട്ട് വാഹനത്തിലെ മുന്‍ ഗൺമാൻമാരുടെ യാത്ര; ഡ്രൈവർക്കെതിരെ നടപടിയുണ്ടാകും, വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും