
തിരുവനന്തപുരം: സമരത്തിലുള്ള പിഎസ്‍സി ഉദ്യോഗാർത്ഥികളുമായി മന്ത്രി എകെ ബാലൻ ഇന്ന് ചർച്ച നടത്തും. രാവിലെ പതിനൊന്ന് മണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ചർച്ചയിൽ എന്ത് ഫലമുണ്ടാകുമെന്ന ആശയക്കുഴപ്പം സമരക്കാർക്കുണ്ട്.
ഉദ്യോഗസ്ഥതലത്തിലടക്കം നേരത്തെ നടന്ന ചർച്ചകളിൽ ഉദ്യോഗാർത്ഥികൾ തൃപ്തരല്ല. വാച്ച്മാന്മാരുടെ ജോലി സമയം ക്രമീകരിച്ച് കൂടുതൽ അവസരം സൃഷ്ടിക്കുമെന്നാണ് എൽജിഎസുകാരുടെ പ്രതീക്ഷ. ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും സിപിഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാട് തുടരുകയാണ് സർക്കാർ. യൂത്ത് കോൺഗ്രസിന്റെ നിരാഹാര സമരം ഇന്ന് അവസാനിച്ചേക്കും.
സമരത്തെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗം ശംഖുമുഖത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ സർക്കാരിന്റെ കാലത്ത് നിയമനം ലഭിച്ചവർക്ക് സ്വീകരണവും നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam