A. K. Saseendran :  മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

Published : Jan 23, 2022, 09:39 PM IST
A. K. Saseendran  :  മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. 

തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് (A. K. Saseendran) കൊവിഡ് (Covid) സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം നടത്തിയ പരിശോധനയിലാണ് അദ്ദേഹം കൊവിഡ് പോസിറ്റീവ് ആയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. മന്ത്രി പങ്കെടുക്കാനിരുന്ന പൊതു പരിപാടികൾ റദ്ദാക്കിയതായും അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

Covid : 'വിദ്യാർത്ഥികൾക്കും കൊവിഡ്, എന്നാലും പരീക്ഷ നടത്തും', കടുംപിടുത്തവുമായി ആരോഗ്യ സർവകലാശാല

കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി ഐസൊലേഷനിലായിരന്നുവെന്നും പരിശോധിച്ചപ്പോൾ കൊവിഡ് സ്ഥിരീകരിച്ചതായും പി സി വിഷ്ണുനാഥ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കൊല്ലം ജില്ലയിൽ രോഗബാധിതനാകുന്ന മൂന്നാമത്തെ എംഎൽഎയാണ് അദ്ദേഹം. കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ്, പുനലൂർ എംഎൽഎ പി എസ് സുപാൽ എന്നിവരും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. ഇന്നലെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനും മുൻ മന്ത്രി ഇ ചന്ദ്രശേഖരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

Covid kerala : ഇന്ന് 45,449 പേര്‍ക്ക് കൊവിഡ്, 11,000 കടന്ന് എറണാകുളം, 44.88 ടിപിആർ

 

PREV
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം