കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ തീരുമാനിച്ചതായി മന്ത്രി എകെ ശശീന്ദ്രൻ

By Web TeamFirst Published Dec 19, 2020, 9:29 PM IST
Highlights

കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ തീരുമാനിച്ചതായി മന്ത്രി എകെ ശശീന്ദ്രൻ.

തിരുവനന്തപുരം:  കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ തീരുമാനിച്ചതായി മന്ത്രി എകെ ശശീന്ദ്രൻ. 2018 മാര്‍ച്ച് മുതലുളള സപ്ലിമെന്ററി ശമ്പളമാണ് വിതരണം ചെയ്യുക. 12,000 ത്തോളം ജീവനക്കാര്‍ക്കായി 9.25 കോടി രൂപയാണ് ഈ ഇനത്തില്‍ നല്‍കാനുണ്ടായിരുന്നത്. 

2018 കാലഘട്ടം മുതല്‍ നല്‍കേണ്ടിയിരുന്ന മെഡിക്കല്‍ റീ ഇന്‍മ്പേഴ്സ്മെന്റിന് വേണ്ടി അപേക്ഷിച്ചവര്‍ക്കുള്ളവര്‍ക്കായി 1.15 കോടി രൂപയും വിതരണം ചെയ്തു.  ജീവനക്കാരുടെ മറ്റ് നിക്ഷേപ-ക്ഷേമ പദ്ധതികളിലേക്കായി ആകെ 123.46 കോടി രൂപയാണ് ചെലവാക്കിയത്. 

സർക്കാർ പ്രതിമാസം ശമ്പള ഇനത്തിൽ 65 കോടി രൂപയും, പെൻഷൻ ഇനത്തിൽ 69 കോടി രൂപയും നൽകുന്നതിന് പുറമെ ആണ് കുടിശ്ശിക ഇപ്പോൾ തീർത്തത്. കഴിഞ്ഞ ദിവസം 4.02 കോടി ഇടക്കാല ആശ്വാസവും നൽകിയിരുന്നു.

click me!