സർക്കാർ പുതിയ വനിതാ നയം രൂപീകരിക്കുമെന്ന് പ്രഖ്യാപനം, സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Published : Oct 18, 2026, 10:03 AM IST
bindu krishna

Synopsis

സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പുതിയ വനിതാ നയം രൂപീകരിക്കുന്നു. അടുത്ത അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രഖ്യാപിക്കുന്ന ഈ നയം തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കും പോഷ് നിയമം കർശനമാക്കുന്നതിനും ഊന്നൽ നൽകും.

തിരുവനന്തപുരം: സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ പുതിയ വനിതാ നയം രൂപീകരിക്കുമെന്ന് തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച്, സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും ഉയർത്തിപ്പിടിക്കുന്ന സമഗ്രമായ വനിതാനയം അടുത്ത അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ തൈക്കാട് ഗവ. റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ‘പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം’ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാർ വനിതകളെ ചേർത്തുപിടിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും അന്തസ്സുള്ളതുമായ അന്തരീക്ഷം ഒരുക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2013ലെ 'പോഷ്' നിയമപ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ നിർബന്ധമായും പ്രവർത്തിക്കണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പല സ്ഥാപനങ്ങളിലും ഇവ പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്. പരാതി നൽകുന്ന സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭയവും അപമാനിക്കപ്പെടുമോ എന്ന ആശങ്കയും ഇന്നും നിലനിൽക്കുന്നുണ്ടെന്നത് ഗൗരവകരമാണെന്നും മന്ത്രി പറഞ്ഞു.

തൊഴിലിടങ്ങളിലെ അതിക്രമങ്ങളും അപമാനങ്ങളും സ്ത്രീകളുടെ മാനസികാരോഗ്യത്തെയും വ്യക്തിജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്. അതിനാൽ എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെല്ലുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് തലത്തിൽ ശക്തമായ നിരീക്ഷണവും കർശന പരിശോധനകളും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീ സുരക്ഷ നിയമങ്ങൾ സംബന്ധിച്ച് പുരുഷന്മാർ കൂടി ബോധവത്ക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ നിലവിലെ നിയമങ്ങളുടെ സംരക്ഷണം സ്ത്രീകൾക്ക് ലഭ്യമാവുകയുള്ളൂവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിതാകമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി പറഞ്ഞു. ചടങ്ങിൽ തൈക്കാട് വാർഡ് കൗൺസലർ ജി. വേണുഗോപാൽ, കുന്നുകുഴി വാർഡ് കൗൺസലർ മേരി പുഷ്പം, വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പർ സെക്രട്ടറി ബീന വൈ.ബി, വനിതാകമ്മിഷൻ പി.ആർ.ഒ. ദിവ്യ റ്റി.എസ്., വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പോഷ് ആക്ട് 2013 സംബന്ധിച്ച് നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ഐ.എം.ജി. ഫാക്കൽറ്റിയുമായ ഷിജി വി., സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ കേരള ഹൈക്കോടതി അഡ്വക്കേറ്റും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ. പി.എം. ബിനു തോട്ടത്തിൽ എന്നിവർ ക്ലാസ്സെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാസപ്പടി കേസിൽ പിണറായി അനുകൂല നിലപാട്; കെപിസിസിയുടെ മീഡിയ സെൽ ഗ്രൂപ്പിൽ ചേരി തിരിഞ്ഞ് തമ്മിലടിച്ച് നേതാക്കൾ
അഴിമതി ആരോപണം‍; തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിൻ്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌