33,120 അങ്കണവാടികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും, കുട്ടികളുടെ ആരോഗ്യസംരക്ഷണം സര്‍ക്കാരിന്‍റെ മുഖ്യപരിഗണനയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Published : Sep 09, 2026, 06:11 PM IST
bindu krishna

Synopsis

വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ 'ബാല്യസ്പന്ദനം', 'പോഷണ്‍ മാഹ്' എന്നീ പദ്ധതികൾക്ക് കൊല്ലത്ത് തുടക്കം കുറിച്ചു. അങ്കണവാടി കുട്ടികളുടെ ആരോഗ്യ പരിശോധന, പോഷകാഹാരക്കുറവ് പരിഹരിക്കൽ, അങ്കണവാടികളുടെ ഭൗതിക വികസനം എന്നിവയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ.

കോഴിക്കോട്: അങ്കണവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 'ബാല്യസ്പന്ദനം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ദേശീയ പോഷകാഹാര മാസാചരണമായ 'പോഷണ്‍ മാഹ്'ന്‍റെ സംസ്ഥാനതല ഉദ്ഘാടനവും കൊല്ലത്ത് ജയന്‍ മെമ്മോറിയല്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് അങ്കണവാടി കുട്ടികള്‍ക്കായി 'ബാല്യസ്പന്ദനം' ത്രൈമാസ ആരോഗ്യ പരിശോധന സംഘടിപ്പിക്കുന്നത്. കുട്ടികളിലെ പോഷകാഹാരക്കുറവ്, വിളര്‍ച്ച തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രാരംഭഘട്ടത്തില്‍ത്തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.

ശ്രദ്ധേയമായി 'പോഷണ്‍ മാഹ്' 'നമ്മുടെ അങ്കണവാടി, നമ്മുടെ ഉത്തരവാദിത്തം' എന്ന സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ പോഷണ്‍ മാഹ് ആചരിക്കുന്നത്. കുട്ടികളുടെ ജീവിതത്തിലെ ആദ്യ 1,000 ദിനങ്ങള്‍ ശാരീരിക-മാനസിക വളര്‍ച്ചയില്‍ നിര്‍ണായകമാണ്. ഈ കാലയളവിലെ വിളര്‍ച്ച, ജനനസമയത്തെ ഭാരക്കുറവ് എന്നിവ പരിഹരിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകള്‍ നടത്തും.

ഇലക്കറികള്‍, പച്ചക്കറികള്‍, മുട്ട, പാല്‍, ചെറുധാന്യങ്ങള്‍ എന്നിവ ഉറപ്പാക്കി ഭക്ഷണക്രമം മെച്ചപ്പെടുത്തുക, അങ്കണവാടികളില്‍ വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ചൂടുഭക്ഷണം വിതരണം ചെയ്യുക, അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശീയ കൂട്ടായ്മകളെ സജീവമാക്കുക, മാതൃവന്ദന യോജന വഴി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സമഗ്ര പരിചരണം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ .

സംസ്ഥാനത്തെ 33,120 അങ്കണവാടികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പത്ത് അമ്മമാരുടെ സ്ഥാനത്തുനിന്നാണ് അങ്കണവാടി ജീവനക്കാര്‍ കുഞ്ഞുങ്ങളെ പരിചരിക്കുന്നത്. അങ്കണവാടി പ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഓണത്തോടനുബന്ധിച്ച് ജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും വിതരണം ചെയ്തു. വേതനവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെപിസിസി കടുപ്പിച്ചതോടെ വഴങ്ങി രമ്യ ഹരിദാസ്,`താൻ അച്ചടക്കമുള്ള പാർട്ടിക്കാരി'; ഹസ്സൻ സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകി
‘പിണറായിക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയാടൽ, സതീശൻ സർക്കാർ ഇഡി ഏജൻ്റാകരുത്’; കേസെടുത്താൽ ശക്തമായി ചെറുക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ